X

ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം തയ്യാറായി; നവംബര്‍ 21-ന് തുടങ്ങും, ദിവസം നാല് മത്സരം

ദോഹ: 2022 -ലെ ഖത്തർ ലോകകപ്പിന്റെ കിക്ക് ഓഫ് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ. ലോകകപ്പിന്റെ അന്തിമ മത്സരക്രമം ഫിഫയും ഖത്തർ സുപ്രീംകമ്മിറ്റിയും ചേർന്ന് പ്രഖ്യാപിച്ചു. നവംബർ 21-നാണ് ആദ്യ മത്സരം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ 60,000 കാണികളെയാണ് ഉൾക്കൊള്ളിക്കാനാവുക.

ഫൈനൽ 80,000 സീറ്റുകളുള്ള ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18-ന് നടക്കും. ഉദ്ഘാടന മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം ആരംഭിക്കും. ദിവസം നാല് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ 12 ദിവസങ്ങളായി നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങൾ.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കുക. രാത്രി 10-ന് അവസാന മത്സരം തുടങ്ങും. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം പ്രീ ക്വാർട്ടർ തുടങ്ങും. രണ്ടു മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ക്വാർട്ടർ തുടങ്ങും.

ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ ഏഷ്യയിലും ആഫ്രിക്കയിലും ആരംഭിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിലും വടക്ക്-തെക്കൻ അമേരിക്കയിലും ഇനിയും തുടങ്ങിയിട്ടില്ല.

Test User: