X

നിങ്ങളറിയുന്നുണ്ടോ, മായം തീന്‍മേശയിലെത്തുന്നത്?

ഭക്ഷണം നിനക്ക് മരുന്നാവട്ടെ,ഭക്ഷണമല്ലാതെ നിനക്ക് മരുന്ന് മറ്റൊന്നുമില്ല”- ഹിപ്പോക്രാറ്റസ്

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് കുറിച്ച ഈ വാക്കുകള്‍ക്ക് ഇന്ന് പുതിയ മാനങ്ങള്‍ വന്നിരിക്കുന്നു. ഭക്ഷണം മരുന്നായിരുന്ന ആ പഴയകാലത്തില്‍ നിന്ന് ഭക്ഷണം മരുന്നിലേക്കുള്ള വഴിയായ ന്യൂജെന്‍ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചുറ്റും മായങ്ങളുടെ മായിക ലോകം. ദൈനംദിന ജീവതത്തിലെ തിരക്കും പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റവും മലയാളികളുടെ ഭക്ഷണശീലത്തെ തന്നെ മാറ്റിമറിച്ചു. തൊടിയില്‍ നിന്നും പടിയിറങ്ങിയ പപ്പായയും മുരിങ്ങയും കറിവേപ്പിലയും പച്ചക്കറി മാര്‍ക്കറ്റില്‍ ദേശങ്ങള്‍ കടന്നെത്തി. ഫാസ്റ്റ്് ഫുഡ് വിഭവങ്ങള്‍ നമ്മുടെ മെനുവില്‍ സ്ഥാനം പിടിച്ചു.
വീട്ടിന് വെളിയില്‍ നിന്നും മലയാളികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വലിയതോതില്‍ ഇ കോളി അടക്കമുള്ള ബാക്ടീരിയകള്‍ അടങ്ങിയതായി അടുത്തിടെ പുറത്തുവന്ന പരിശോധന ഫലം തെളിയിക്കുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എല്ലാ ജില്ലകളിലെയും ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചതില്‍ 47ശതമാനവും മേശമാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഐസ്‌ക്രീം മുതല്‍ കറിപൊടികളില്‍ വരെ ഇ കോളിയടക്കമുള്ള ബാക്ടീരിയകള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ മോശം ഭക്ഷണം ആലപ്പുഴയിലും തിരുവനന്തപുരത്തും നിന്നും ലഭിച്ച സാമ്പിളുകളിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഡോ.എം.കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പഠനസംഘം എല്ലാ ജില്ലകളില്‍ നിന്നും 150-200വരെ സാമ്പിളുകളാണ് ശേഖരിച്ചത്. ആലപ്പുഴയിലെ ഭക്ഷണശാലകളിലെ 40 ശതമാനം ഭക്ഷണ പദാര്‍ത്ഥങ്ങളും ആരോഗ്യത്തിന് മോശകരമാണെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇനി മറ്റ് ജില്ലകളിലെ കണക്കുകള്‍ നോക്കാം. തിരുവനന്തപുരം(20%), പാലക്കാട്’(30%) എന്നിങ്ങനെയാണ് പഠന സംഘത്തിന്റെ കണ്ടെത്തല്‍. (തുടരും)

പി.പി രജീഷ്

chandrika: