X

മഴ കുറഞ്ഞ; സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പ്രതീക്ഷിച്ചിരുന്ന മഴ പെയ്യില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. നാളത്തെ 12 ജില്ലകളിലെയും ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെല്ലാം അത് പിന്‍വലിച്ചു. അതേസമയം 11 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 11 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 20 മുതല്‍ രണ്ടു മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതനുസരിച്ചുള്ള അലര്‍ട്ടുകളാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഡാമുകളിലെ ജലം നിയന്ത്രിത അളവുകളില്‍ തുറന്നുവിട്ടത്.

web desk 1: