X

രാജകീയം; സ്പാനിഷ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

മാഡ്രിഡ്: സ്‌പെയിനിലെ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് റയല്‍ സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. വില്ലാറയലുമായ മത്സരത്തില്‍ 2-1 ന് വിജയിച്ചതോടെ ബാഴ്‌സയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റയല്‍ കിരീടം ഉറപ്പിക്കുകയായിരുന്നു. റയലിന്റെ 34ാമത്തെ ലാലീഗ കിരീടമാണിത്.

37 മത്സരങ്ങളില്‍ നിന്നും 86 പോയന്റുമായാണ് റയല്‍ കിരീടം നേടിയത്. റയലിനായി രണ്ട് ഗോളുകളും നേടിയത് കരിം ബെന്‍സേമയാണ്.
നിര്‍ണായക മത്സരത്തിനിറങ്ങിയ ബാഴ്‌സലോണ ഒസാസുനയുമായി 2-1 പരാജയപ്പെട്ടാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വളരെ മോശം പ്രകടനം കാഴ്ച്ചവെച്ചാണ് ബാഴ്‌സ കളംവിടുന്നത്. എന്നാല്‍ ലീഗിലെ ടോപ് സ്‌കോററും (23) ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് വഴിയൊരുക്കിയതും (20) ലിയോണല്‍ മെസിയാണ്.

Test User: