Culture

സദാചാര ഗുണ്ടായിസത്തിന്റെ ഇര തൂങ്ങി മരിച്ച നിലയില്‍

By chandrika

February 23, 2017

പാലക്കാട്: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന്റെ ആക്രമണത്തിന് ഇരയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരറ ഗോപാലകൃഷ്ണന്റെ മകന്‍ അനീഷി(22)നെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈമാസം 14ന് പ്രണയദിനത്തില്‍ അഴീക്കല്‍ ബീച്ചില്‍ യുവാവിനും പെണ്‍കുട്ടിക്കുമെതിരെ സാദാചാരണ ഗുണ്ടകള്‍ ആക്രമണം നടത്തുകയും ഇരുവരുടെയും ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായ മനോവിഷമമാണ് മരണകാരണമെന്നാണ് പറയുന്നത്. ലതയാണ് അജീഷിന്റെ മാതാവ്. അജീഷ് ഏകസഹോദരനാണ്.