X

സാജന്റെ ആത്മഹത്യ; പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ക്രിമിനല്‍ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ ആവശ്യം ഉന്നയിച്ചുള്ള കത്ത് മുല്ലപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സാജന്റെ ഭാര്യ ബീന മുല്ലപ്പള്ളി രാമചന്ദ്രനു നല്‍കിയ നിവേദനത്തിന്റെ പശ്ചാതലത്തിലാണ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.
നഗരസഭാധ്യക്ഷ പി.കെ ശ്യാമളയും സഹജീവനക്കാരും ചേര്‍ന്ന് സാജന്‍ നാട്ടില്‍ പണിത ഓഡിറ്റോറിയത്തിന് മന:പൂര്‍വം അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിയമവിധേയമായി നിര്‍മിച്ചിട്ടും കെട്ടിടത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് കരുതിക്കൂട്ടി പിന്തിരിയുകയായിരുന്നവെന്നും മുല്ലപ്പള്ളി പറഞ്ഞു.

താന്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ കസേരയിലിരിക്കുന്ന കാലം വരെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് കരുതേണ്ടെന്ന് സാജനോടും മാനേജര്‍ സജീവനോടും ശ്യാമള പറഞ്ഞിരുന്നു.

സാജന്റെ മരണത്തിനു കാരണക്കാരിയായ ശ്യാമളയെയും സഹജീവനക്കാരെയും സി.പി.എം സംരക്ഷിക്കുകയാണ്. കുറ്റക്കാരിയായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് സാജന്റെ കുടുംബത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

web desk 1: