X

വെള്ളി തിളക്കത്തില്‍ ചാനു

കാമാല്‍ വരദൂര്‍

5 വര്‍ഷം മുമ്പ് റിയോ ഒളിംപിക്‌സിനിടെ കരഞ്ഞ് കലങ്ങിയ കണ്ണൂകളുമായി വേദിയില്‍ ഇരുന്ന ചാനുവിനെ ഓര്‍മയുണ്ട്. അന്ന് പുറം വേദനയായിരുന്നു. 7 ശ്രമത്തില്‍ 5 ലും തോല്‍വി സ്‌നാച്ചായിരുന്നു ചാനുവിന് പ്രശ്‌നം.ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ പ്രശ്‌നങ്ങളില്ല.

കൊച്ചു പ്രായത്തില്‍ ചേട്ടനൊപ്പം വിറക് ചുമന്ന മണിപ്പുരുകാരി. ആ വിറകായിരുന്നു ചാനുവിന്റെ ആദ്യ സ്‌നാച്ച്.
നാട്ടുകാരിയായ ഇന്ത്യയുടെ മുന്‍ രാജ്യാന്തര വെയ്റ്റ്‌ലിഫ്ടര്‍ കുഞ്ചാറാണിദേവിയായിരുന്നു പ്രചോദനം. 2000 ത്തിലെ സിഡ്‌നി ഒളിംപിക്‌സില്‍ കര്‍ണം മല്ലേശ്വരി ഒളിംപിക് വേദിയില്‍ വെങ്കലം നേടിയപ്പോള്‍ അത് ഊര്‍ജമായി.

പക്ഷേ പരുക്ക് പലപ്പോഴും വില്ലനായി റിയോയില്‍ കണ്ടപ്പോള്‍ വിഷാദമായിരുന്നു ചാനു.പിന്നെ പല തവണ സംസാരിച്ചു.ഒടുവില്‍ ടോക്കിയോ ചാനുവിന്റെ ഭാഗ്യവേദിയായി. അത് നേരില്‍ കാണാന്‍ കഴിയാത്തതാണ് എന്റെ നിരാശ.

web desk 3: