X
    Categories: indiaNews

സൗജന്യ റേഷന്‍ മൂന്നുമാസം കൂടി തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ റേഷന്‍ പദ്ധതി മൂന്നു മാസത്തേക്ക് കൂടി തുടര്‍ന്നേക്കുമെന്ന് സൂചന. ഇതിനു അനുമതി തേടി ഭക്ഷ്യ വകുപ്പ് ധനമന്ത്രാലയത്തെ സമീപിച്ചതായാണ് വിവരം. 800 ദശലക്ഷം പേര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിക്ക് വര്‍ഷം 1.4 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 2020 ഏപ്രിലിലാണ് സൗജന്യ റേഷന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. പിന്നീട് പലതവണകളായി പദ്ധതി ദീര്‍ഘിപ്പിച്ചെങ്കിലും ഇക്കഴിഞ്ഞ സെപ്തംബറില്‍ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ പദ്ധതി നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുനരാലോചന.

web desk 3: