X
    Categories: indiaNews

നഗ്നദൃശ്യം പകര്‍ത്തി; വിദ്യാര്‍ഥിനിയും കാമുകനും പിടിയില്‍

Arrested man in handcuffs

മധുര: വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യം പകര്‍ത്തി അയച്ചുനല്‍കിയ കോളജ് വിദ്യാര്‍ഥിനിയും ഡോക്ടറായ കാമുകനും അറസ്റ്റില്‍. മധുരയില്‍ ബി.എഡ്. വിദ്യാര്‍ഥിനിയായ കലേശ്വരി(23) കാമുകനായ രാമനാഥപുരം സ്വദേശി ഡോ. ആഷിഖ്(31) എന്നിവരാണ് പിടിയിലായത്. ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് യുവതി കാമുകന് അയച്ചത്.

കലേശ്വരി ദൃശ്യം പകര്‍ത്തുന്നത് മറ്റൊരു പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി വീഡിയോകളും ചിത്രങ്ങളും കണ്ടെത്തി. ഡോ. ആഷിഖ് രാമനാഥപുരത്ത് ക്ലിനിക്ക് നടത്തുകയാണ്. നേരത്തെ രാമനാഥപുരത്ത് താമസിക്കുന്ന സമയത്താണ് കലേശ്വരി വിവാഹിതനായ ഡോക്ടറുമായി അടുപ്പത്തിലായത്.

web desk 3: