X

മണിപ്പൂരില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ബിജെപിയില്‍ വന്‍ പ്രതിഷേധവും രാജിയും

വരാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന്  പിന്നാലെ ബിജെപിയില്‍ വന്‍ പ്രതിഷേധം.
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരണ്‍ സിംഗിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലം ബിജെപി അനുയായികള്‍ കത്തിച്ചു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് നേതാക്കളും അവരുടെ അനുയായികളും വന്‍ പ്രതിഷേധമാണ് നടത്തിയത്. ഇതോടെ നിരവധി പേര്‍ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്ഥലങ്ങളിലും ബിജെപിയുടെ പ്രവര്‍ത്തകര്‍ തന്നെ അവരുടെ ഓഫീസുകള്‍ തകര്‍ത്തിട്ടുണ്ട്.

പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. ഇതിനെതുടര്‍ന്ന് സംസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് എത്തിയവര്‍ക്ക് സീറ്റ് നല്‍കുന്നതിനെ തുടര്‍ന്നാണ് പല ബിജെപി നേതാക്കള്‍ക്കും സീറ്റ് നല്‍കാതിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രാജി പ്രഖ്യാപിച്ചു.

web desk 3: