X
    Categories: Newsworld

ആഫ്രിക്കയില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും കോവിഡ് വന്നു: ഡബ്ല്യു.എച്ച്.ഒ

ജനീവ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മൂന്നില്‍ രണ്ട് ആളുകള്‍ക്കും കോവിഡ് ഉണ്ടായിട്ടുണ്ടാകമെന്ന് ലോകാരോഗ്യ സംഘടന. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ 97 മടങ്ങ് കൂടുതലാണെന്നാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണെത്തേക്കാള്‍ 16 മടങ്ങ് ആളുകള്‍ക്ക് കോവിഡ് ഉണ്ടായെന്നാണ് കണക്ക്. ലബോറട്ടറി വഴി നടത്തിയ പരിശോധനകളില്‍ ആഫ്രിക്കയിലൂടനീളം 11.5 ദശലക്ഷം കോവിഡ് കേസുകളും 2,52,000 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച ഡബ്ലു.എച്ച്.ഒ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ സെപ്തംബര്‍ വരെ ഏകദേശം 800 ദശലക്ഷം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ്.

യഥാര്‍ത്ഥ അണുബാധ കണക്കുകളുടെ ഉപരിതലത്തില്‍ മാത്രമേ പഠനം നടത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് ഡബ്ല്യു.എച്ച്.ഒ യുടെ ആഫ്രിക്കന്‍ മേഖല അധികൃതര്‍ പറയുന്നത്. ഈ കണക്കുകള്‍ പ്രകാരമാണ് യഥാര്‍ത്ഥ കണക്കുകളേക്കാള്‍ 97 മടങ്ങ് കൂടുതലുണ്ടാകുമെന്ന റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ പ്രതിനിധി ബോസ് മത്ഷിഡിസോ മൊയ്തി പറഞ്ഞു.

2020 ജനുവരി മുതല്‍ 2021 ഡിസംബറിനും ഇടയില്‍ പ്രസിദ്ധീകരിച്ച 150ലധികം പഠനങ്ങള്‍ റിപ്പോര്‍ട്ട് വിശകലനം ചെയ്തിരുന്നു. 2020 ജൂണില്‍ വെറും മൂന്ന് ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 65 ശതമാനമായി വൈറസിന്റെ സമ്പര്‍ക്കം ഉയര്‍ന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

web desk 3: