Connect with us

News

ആഫ്രിക്കയില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും കോവിഡ് വന്നു: ഡബ്ല്യു.എച്ച്.ഒ

2020 ജൂണില്‍ വെറും മൂന്ന് ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 65 ശതമാനമായി വൈറസിന്റെ സമ്പര്‍ക്കം ഉയര്‍ന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Published

on

ജനീവ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മൂന്നില്‍ രണ്ട് ആളുകള്‍ക്കും കോവിഡ് ഉണ്ടായിട്ടുണ്ടാകമെന്ന് ലോകാരോഗ്യ സംഘടന. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ 97 മടങ്ങ് കൂടുതലാണെന്നാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണെത്തേക്കാള്‍ 16 മടങ്ങ് ആളുകള്‍ക്ക് കോവിഡ് ഉണ്ടായെന്നാണ് കണക്ക്. ലബോറട്ടറി വഴി നടത്തിയ പരിശോധനകളില്‍ ആഫ്രിക്കയിലൂടനീളം 11.5 ദശലക്ഷം കോവിഡ് കേസുകളും 2,52,000 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച ഡബ്ലു.എച്ച്.ഒ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ സെപ്തംബര്‍ വരെ ഏകദേശം 800 ദശലക്ഷം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ്.

യഥാര്‍ത്ഥ അണുബാധ കണക്കുകളുടെ ഉപരിതലത്തില്‍ മാത്രമേ പഠനം നടത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് ഡബ്ല്യു.എച്ച്.ഒ യുടെ ആഫ്രിക്കന്‍ മേഖല അധികൃതര്‍ പറയുന്നത്. ഈ കണക്കുകള്‍ പ്രകാരമാണ് യഥാര്‍ത്ഥ കണക്കുകളേക്കാള്‍ 97 മടങ്ങ് കൂടുതലുണ്ടാകുമെന്ന റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ പ്രതിനിധി ബോസ് മത്ഷിഡിസോ മൊയ്തി പറഞ്ഞു.

2020 ജനുവരി മുതല്‍ 2021 ഡിസംബറിനും ഇടയില്‍ പ്രസിദ്ധീകരിച്ച 150ലധികം പഠനങ്ങള്‍ റിപ്പോര്‍ട്ട് വിശകലനം ചെയ്തിരുന്നു. 2020 ജൂണില്‍ വെറും മൂന്ന് ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 65 ശതമാനമായി വൈറസിന്റെ സമ്പര്‍ക്കം ഉയര്‍ന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ…; കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി

എന്റെ ഈ വിജയം ഷുഹൈബ് ഉണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുക അവനായിരിക്കും..

Published

on

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ സിറ്റിങ് സീറ്റില്‍ വിജയിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ചു. ‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ… പ്രിയപ്പെട്ടവന്റെ ഖബറിടത്തില്‍ എന്റെ ഈ വിജയം ഷുഹൈബ് ഉണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുക അവനായിരിക്കും. അവന്‍ ഉണ്ടെങ്കില്‍ ഒരിക്കലും തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ വിടില്ലായിരുന്നു. ജയിച്ചിട്ടെ അവന്റെ അടുത്ത് പോകാന്‍ പറ്റും.’-എന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എടയന്നൂരിലെ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് (29). 2018 ഫെബ്രുവരി 12 നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍പിടിയിലായിരുന്നു.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

കേസില്‍ പ്രതിയായതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ്ചെയ്തത്. കേസില്‍ പ്രതിയായതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ കടത്തിക്കൊണ്ടുപോയ കാലത്ത് ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടി പ്രതിചേര്‍ത്തവരില്‍ ശ്രീകുമാറിന്റെയും മുന്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറി ജയശ്രീയുടെയും അറസ്റ്റാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ ജയശ്രീ മുന്‍കൂര്‍ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ട ഉണ്ണിക്കൃഷ്ണന്‍പോറ്റി, മുരാരി ബാബു എന്നിവരെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരുന്നു. അതിനിടെ സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞദിവസം നീട്ടിയിരുന്നു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി നീട്ടിയത്. കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ വ്യാഴാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ദ്വാരപാലകശില്‍പ്പക്കേസില്‍ പത്മകുമാറിന്റെ ജാമ്യഹര്‍ജി 22-ന് പരിഗണിക്കും. ഈ കേസില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ ബുധനാഴ്ച പരിഗണിക്കും. എതിര്‍വാദം അറിയിക്കാന്‍ അന്വേഷണസംഘം സാവകാശം ചോദിച്ച സാഹചര്യത്തിലാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സമാന്തര അന്വേഷണത്തെ അനുകൂലിക്കുന്നില്ലെന്നാണ് സൂചന. തങ്ങളുടെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടു മതി മറ്റൊരു അന്വേഷണം എന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാട്. ഇഡി അന്വേഷിച്ചാല്‍ മറ്റ് ഉന്നതരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതും സര്‍ക്കാരിനു മുന്നിലെ ആശങ്കയാണ്.

 

 

Continue Reading

kerala

കോഴിക്കോട് ബീച്ച്റോഡില്‍ ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

Published

on

കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി സ്വദേശി ജൂബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട ബൈക്കുകള്‍ ഇരുവശത്തുനിന്നും മുഖാമുഖം വേഗത്തില്‍ വന്നതാണ് കൂട്ടിയിടിത്തത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പാലിച്ച് പതുക്കെ വാഹനമോടിക്കണം എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Continue Reading

Trending