X

അബുദാബി സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

അബുദാബിയില്‍ വെച്ച് നടന്ന സ്‌ഫോടനത്തിലും തീപിടിത്തത്തിലും 3 പേര്‍ കൊല്ലപ്പെട്ടതായും 6 പേര്‍ക്ക് പരിക്കേറ്റതായും
റിപ്പോര്‍ട്ട്. സംഭവം അബുദാബി പൊലീസാണ് അറിയിച്ചത്. മുസഫയിലുണ്ടായ സ്‌ഫോടനത്തിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരും ഒരാള്‍ പാകിസ്ഥാനിയുമാണെന്നാണ് അബുദാബി പൊലീസ് പറഞ്ഞത്.

ഇന്ന് രാവിലെയോടെ അബുദാബിയില്‍ രണ്ടിടങ്ങളിലായി ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചാണ് സഫോടനം നടന്നത്.
മുസഫയിലും അബുദാബി രാജ്യാന്തര വിമാനത്താവളത്തിനടുത്തുമായാണ് സംഭവം നടന്നത്. ഡ്രോണ്‍ ആക്രമം ആകാം സ്‌ഫോടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

മുസഫയില്‍ മൂന്ന് പെട്രോളിയം ടാങ്കറുകള്‍ക്ക് നേരെയാണ് സ്‌ഫോടനമുണ്ടായത്. അബുദാബിലെ വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലാണ് തീപിടിത്തം നടന്നത്. അബുദാബി പൊലീസ് ഇന്ധന ടാങ്കറുകള്‍ക്ക് തീപിടത്തമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ  അന്വേഷണം ആരംഭിച്ചു.

web desk 3: