X

യുപിയില്‍ രാജിവെക്കാന്‍ തയ്യാറായ ബിജെപി മന്ത്രിയെ അടിയന്തരമായി ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് അമിത് ഷാ

ബിജെപി വിട്ടെക്കുമെന്ന ചര്‍ച്ച സജീവമായിരിക്കെ ഉത്തര്‍പ്രദേശ് മന്ത്രി ദാരാ സിങ് ചൗഹാനെ ഡല്‍ഹിലേക്ക് വിളിപ്പിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യാനാണ് ഡല്‍ഹിക്ക് വിളിപ്പിച്ചത്. ഇദ്ദേഹം ഡല്‍ഹിയെന്നാണ്  റിപ്പോര്‍ട്ട്. മുന്‍പ് ബിഎസ്പി അംഗമായിരുന്ന ദാരാ സിങ് 2015ലാണ് ബിജെപിയില്‍ ചേര്‍ന്നത്. മധുഭന്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പടെ 4 മറ്റു എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജി വെച്ച ശേഷം സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയിരുന്നു. ഈ സാഹചര്യത്തിലാണ് ദാരാ സിങ് ചൗഹാനെ ഡല്‍ഹിയിലേക്ക് ചര്‍ച്ചക്ക് വിളിച്ചത്.

കൂടുതല്‍ പേര്‍ തന്റെ പിന്നാലെ എസ്പിയിലേക്ക് വരുമെന്ന് മൗര്യ പറഞ്ഞതിന് പിന്നാലെ നാല് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ എന്നിവരയിരുന്നു രാജിവെച്ചത്.
ഫെബ്രുവരി 10നാണ് യൂപിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 7 ഘട്ടങ്ങളായി പല ദിവസം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.

Test User: