X

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് എന്‍.സി.ബി വ്യക്തമാക്കി.

കേസില്‍ 14 പേര്‍ക്കെതിരയാണ് എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചതെന്ന് എന്‍.സി.ബി ഡയറക്ടര്‍ പറഞ്ഞു. എന്‍.സി.ബി. പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രം 10 വാള്യങ്ങളിലായാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിനു പിന്നാലെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തെ ‘സംഗീത യാത്ര’ക്കായി പുറപ്പെട്ട കപ്പലില്‍ നിരോധിത ലഹരികള്‍ ഉപോയോഗിക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

web desk 3: