X
    Categories: indiaNews

‘ വീട്ടില്‍ പോയി ഭക്ഷണമുണ്ടാക്കൂ’; ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

എന്‍.സി.പി നേതാവും എം.പിയുമായ സുപ്രിയ സുലെയ്‌ക്കെതിരെ ബി.ജെ.പി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനിടെയാണ് ബി.ജെ.പി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. രാഷ്ട്രീയം മനസിലാകുന്നില്ലെങ്കില്‍ വീട്ടില്‍ പോയി ഭക്ഷണമുണ്ടാക്കൂ’ എന്നായിരുന്നു ചന്ദ്രകാന്തിന്റെ അധിക്ഷേപം. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി സുപ്രിയയുടെ ഭര്‍ത്താവ് സദാനന്ദ് സുലെ രംഗത്തെത്തി. ബിജെപി ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് അദ്ദേഹം കുറിച്ചു.

web desk 3: