X

വിദ്വേഷപ്രസംഗം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി ജോര്‍ജ്ജിന് തിരിച്ചടി. പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്.രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തനിക്കെതിരെ സര്‍ക്കാര്‍ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോര്‍ജിന്റെ നിലപാട്. പി.സി ജോര്‍ജ് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ഹരജി നല്‍കും. വെണ്ണലയിലെ ക്ഷേത്രത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്.

web desk 3: