X

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും പോരായ്മകളും

ക.കുട്ടി അഹമ്മദ് കുട്ടി

1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട്, മലബാര്‍ മേഖലയില്‍ ബാധകമായിട്ടുള്ള 1939ലെ മദ്രാസ് പൊതുജനാരോഗ്യം എന്നിവ ഏകീകരിച്ചുകൊണ്ട് ഇപ്പോഴെങ്കിലും ഏകീകൃത കേരള പൊതുജന ആരോഗ്യ ബില്ല് അവതരിപ്പിച്ച് നിയമമാകാനുള്ള ശ്രമം ഉണ്ടായല്ലോ. എന്നാല്‍ 73-74 ഭരണഘടന ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌നല്‍കിയ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്നപൊതുജന ആരോഗ്യ ബില്ല്.

ആക്ട് പ്രാബല്യത്തില്‍ വന്നശേഷം എത്രയും പെട്ടന്ന്, ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാനായി 4,5,6 എന്നീ വകുപ്പുകളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ യാഥാക്രമം സംസ്ഥാന തലത്തില്‍ സ്‌സ്റ്റേറ്റ് പൊതുജനാരോഗ്യം അതോറിറ്റിയും ജില്ലാതലത്തില്‍ തദ്ദേശ പബ്ലിക് ഹെല്‍ത്ത് അധികാരികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ തദ്ദേശ പബ്ലിക് ഹെല്‍ത്ത് അധികാരികള്‍ നിലവില്‍ വരുമെന്ന് ബില്ലിലെ 3 വകുപ്പില്‍ വ്യവസ്ഥ ചേര്‍ത്തിരിക്കുന്നു. വകുപ്പ് 4 ല്‍ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ സ്റ്റേറ്റ് പബ്ലിക്‌ഹെല്‍ത്ത് അധികാരി ആയിരിക്കണമെന്നും വകുപ്പ് 5ല്‍ ജില്ലാമെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ജില്ലാപൊതുജനാരോഗ്യം അധികാരി ജില്ലാമെഡിക്കല്‍ ആഫീസര്‍ ആയിരിക്കുന്നതാണ്. കൂടാതെ 9,10,11,12,13,14 എന്നീ വകുപ്പുകളിലുംമേല്‍പ്പറഞ്ഞ അതോറിറ്റികളുടെ അധികാരങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുകളില്‍ 2,3,4 എന്നീ വകുപ്പുകളില്‍വിശദമായി പറഞ്ഞിട്ടുള്ളതുപോലെ ഭരണഘടനാപ്രകാരം അധികാരപ്പെടുത്തിയതനുസരിച്ച് പഞ്ചായത്ത് രാജ് ആക്ട,് മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം സംസ്ഥാന നിയമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്് നല്‍കിയിട്ടുള്ള പൊതുജനാരോഗ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ അധികാരങ്ങള്‍ കൂടുതല്‍ വ്യക്തവും ശക്തവും ആക്കുന്നതാണ് 2000 ലെ കേരളഅധികാര വികേന്ദ്രീകരണ ആക്ട് (2000 ലെ 16). അതിലെ 5 വകുപ്പ് പ്രകാരം 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടിലും 11 വകുപ്പ് പ്രകാരം 1955 ലെ ട്രാവന്‍കൂര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടിലും ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് തദ്ദേശ അധികാര സ്ഥാനം അതിന്റെ എക്‌സിക്യുട്ടീവ ് അധികാര സ്ഥാനം എക്‌സിക്യൂട്ടീവ് ആഫീസര്‍ എന്നീ നിര്‍വ്വചനങ്ങളില്‍ മാറ്റംവരുത്തിയിട്ടുള്ളതും ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഹെല്‍ത്ത് ആഫീസര്‍ ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ അവയ്ക്ക്‌കൈമാറിയിട്ടുള്ള ആരോഗ്യ സ്ഥാപനങ്ങള്‍നടത്തണമെന്നും വ്യവസ്ഥ ഉള്‍പ്പെടുത്തി. കൂടാതെ പ്രസ്തുത ആക്ടുകളില്‍ എവിടെയെല്ലാം ‘ഡയറക്ടര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്’ എന്ന വാക്കുകള്‍ ഉണ്ടായിരുന്നോ അവിടെയെല്ലാം അവക്ക് പകരമായി ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് എന്ന വാക്കുകള്‍ ചേര്‍ക്കുകയും ചെയ്തു. അതിനുശേഷം പൊതുജനാരോഗ്യം എന്നവിഷയം സംബന്ധിച്ച് പഞ്ചായത്ത് രാജ് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ യാതൊരു ഭേദഗതിയും വരുത്തിയിട്ടില്ലാത്ത സന്ദര്‍ഭത്തില്‍ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിനെ സ്റ്റേറ്റ്പബ്ലിക്ക് ഹെല്‍ത്ത് അധികാരിയായി സംസ്ഥാന തലത്തിലും ജില്ലാമെഡിക്കല്‍ ഓഫീസറെ (ആരോഗ്യം) ജില്ലാമെഡിക്കല്‍ അധികാരിയായും മറ്റും അധികാരപ്പെടുത്തിക്കൊണ്ടുള്ള കരട് ബില്ലിലെ മേല്‍പറഞ്ഞിട്ടുള്ള വകുപ്പുകളിലെവ്യവസ്ഥകള്‍ ഭരണഘടനാപരമായും നിയമപരമായും നിലനില്‍ക്കുന്നതല്ല. കൂടാതെ കരട് വകുപ്പ് ബില്ലിലെ ഉള്‍പ്പെടുത്തി കാണുന്ന വ്യവസ്ഥയായ 15 വകുപ്പ് പഞ്ചായത്ത് രാജ് ആക്ടിലെ 166 വകുപ്പ് മുനിസിപ്പാലിറ്റി ആക്ടിലെ 30 വകുപ്പ് എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ളം, ഗാര്‍ഹിക, വ്യവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ജലവിതരണം എന്നിവസംബന്ധിച്ച് ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് വിവിധ പട്ടികകള്‍ പ്രകാരംനല്‍കിയിട്ടുള്ള അധികാരം കൂടാതെ പഞ്ചായത്ത് രാജ് ആക്ട് 218, 219 ആര്‍, 219 എസ്, 234 എ, 234 ബി, 234 സി എന്നീ വകുപ്പുകള്‍ ഉള്ളതിനാല്‍മനുഷ്യ ഉപയോഗത്തിനുള്ള ജലവും മലിനജല നിര്‍മാര്‍ജനവും സംബന്ധിച്ച വ്യവസ്ഥകള്‍കരട് ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അതുപോലെതന്നെ ശുചീകരണ സൗകര്യങ്ങളെ സംബന്ധിച്ച പഞ്ചായത്ത് രാജ് ആക്ടിലെ 219, 291 എമുതല്‍ 219 എക്‌സ് വരെ, മുനിസിപ്പാലിറ്റി ആക്ടില്‍ 320 മുതല്‍ 334 വരെ, 334 എ, 334 ബി, 334 സി, 335 മുതല്‍ 340 വരെ. 340 എ, 340 ബി, 341 മുതല്‍ 345 വരെ വകുപ്പുകളില്‍ വ്യവസ്ഥകള്‍ ഉള്ളതിനാല്‍ അതിനായുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ പുതിയ ആക്ട് ഇനികൊണ്ടുവരേണ്ട ആവശ്യം കാണുന്നില്ല. 1958 ലെ കേരള വിദ്യഭ്യാസആക്ടിന്റെ 34 എ വകുപ്പില്‍ ഭേദഗതി വരുത്തിസ്‌കൂളുകളില്‍ ആവശ്യമായ കുടിവെള്ളവുംടോയിലെറ്റ് സൗകര്യവും ഏര്‍പ്പെടുത്തണമെന്ന്‌ചേര്‍ത്ത വ്യവസ്ഥ നിലവിലുള്ളപ്പോള്‍ കരട് ബില്ലിലെ 20 വകുപ്പ് എന്തിനാണ്. കെട്ടിട നിര്‍മാണചട്ടങ്ങളിലെ വ്യവസ്ഥകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ ഓരോ വര്‍ഷവും ലോക്കല്‍ പബ്ലിക്ക്‌ഹെല്‍ത്ത് അധികാരിയുടെ അംഗീകാരത്തോടെഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന സാനിറ്ററിഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള 21 വകുപ്പും ആവശ്യമില്ലാത്തതാണ്. ശല്യമില്ലാതാക്കാന്‍ അല്ലെങ്കില്‍ ഒഴിവാക്കാന്‍ വ്യക്തമായ വ്യവസ്ഥകള്‍ പഞ്ചായത്ത് ആക്ടിലുംമുനിസിപ്പാലിറ്റി ആക്ടിലും നിലവിലുള്ളപ്പോള്‍അതേ കാര്യങ്ങള്‍ക്കായി ഉള്ള വ്യവസ്ഥകള്‍ മറ്റൊരു ബില്ലില്‍ ആവശ്യമില്ല. മാതൃ ശിശുക്ഷേമകേന്ദ്രങ്ങള്‍ നടത്തുക എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭിച്ചിട്ടുള്ള ചുമതലയായതിനാല്‍ ബില്ലിലെ 32 വകുപ്പ് പ്രകാരം ലോക്കല്‍ പബ്ലിക്ക് ഹെല്‍ത്ത് അധികാരിക്ക് പ്രസ്തുത വിഷയത്തില്‍ അധികാരം നല്‍കിക്കൊണ്ടുള്ള വ്യവസ്ഥ പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സാംക്രമിക രോഗ വാഹികളെ നിയന്ത്രിക്കുക, രോഗപ്രതിരോധത്തിനുംനിയന്ത്രണത്തിനുമായി ദേശീയതലത്തിലും സംസ്ഥാനത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അനിവാര്യ ചുമതലയില്‍പെടുന്നവിഷയങ്ങളാണ്. മുനിസിപ്പാലിറ്റി ആക്ടിലെ 9പട്ടികയില്‍ അപകടകരമായ രോഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ പ്രസ്തുത ആക്ടിലെ 2 വകുപ്പ് 12 വകുപ്പ്പ്രകാരം പ്രസ്തുത പട്ടികയില്‍ സര്‍ക്കാറിന് അതത് സമയം ഗസറ്റ് വിജ്ഞാപനം വഴി ഏതെങ്കിലും രോഗങ്ങള്‍ ഉള്‍പ്പെടുത്താവുന്നതും ആകുന്നു. രോഗ നിവാരണം സംബന്ധിച്ച ഒരു അധ്യായം തന്നെ (അധ്യായം 21) മുനിസിപ്പാലിറ്റി ആക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇക്കാര്യങ്ങള്‍ ശക്തമായ വ്യവസ്ഥകള്‍ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും ചേര്‍ത്തിട്ടുള്ളതിനാല്‍ കരട് ബില്ലില്‍ ചേര്‍ത്തിരിക്കുന്ന അധ്യായം 7 ലെ പല വ്യവസ്ഥകളും ആവശ്യമില്ല. കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഏതെങ്കിലും ആവശ്യമെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തി മേല്‍പ്പറഞ്ഞ ആക്ടുകള്‍ ഭേദഗതി ചെയ്യാവുന്നതാണ്. കൊതുകു നിവാരണം സംബന്ധിച്ചുള്ള അധ്യായം 8 ഉംപബ്ലിക്ക് ഹെല്‍ത്ത് അധികാരിക്ക് അമിതാധികാരം നല്‍കിയിട്ടുള്ളതായി കാണുന്നു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അവ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും ഉചിതം. മേളകളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണത്തില്‍ പെട്ട കാര്യമായിരിക്കെ അത് സംബന്ധിച്ച് ബില്ലില്‍ഒരു അധ്യായംതന്നെ പുതിയതായി ചേര്‍ത്തിരിക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്മുതിര്‍ന്നവര്‍ നിരാലംഭര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹ്യനീതി വകുപ്പും പങ്കാളിയായതിനാല്‍ പബ്ലിക്ക് ഹെല്‍ത്ത് അധികാരികള്‍ക്ക് ഇത് സംബന്ധിച്ച ചുമതലകള്‍ ഏല്‍പ്പിക്കുന്ന അധ്യായം 10 ലെ 69 വകുപ്പ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയതും ശരിയല്ല. ഈ വിധത്തില്‍ പരിശോധിച്ചാല്‍ കരട് ബില്ലില്‍ ധാരാളം അപാകതകള്‍ ഉള്ളതായികാണുന്നു. മേല്‍പറഞ്ഞ വിഷയങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നെങ്കില്‍ പുതിയ നിയമ നിര്‍മ്മാണം നടത്താതെതന്നെ പഞ്ചായത്ത് രാജ് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ ഭേദഗതികളിലൂടെ ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി അവ പരിഹരിക്കേണ്ടതാണ്.

73 ഉം 74 ഉം ഭരണഘടനാഭേദഗതികളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമംമൂലം കൈമാറിയിട്ടുള്ള വിഷയങ്ങളാണ് പൊതുജനാരോഗ്യം, കുടിവെള്ളം ശുചിത്വം, ശുചീകരണം, മാലിന്യനിര്‍മാര്‍ജനം, രോഗപ്രതിരോധം തുടങ്ങിയവ അതിനാല്‍ പ്രസ്തുത വിഷയങ്ങളില്‍ സംസ്ഥാനത്ത്‌നിലവിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ആക്ടുകള്‍ പ്രകാരംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെമേല്‍ നിലനിന്നിരുന്ന അമിതമായ നിയന്ത്രണാധികാരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് 2000ലെ അധികാര വികേന്ദ്രീകരണ ആക്ടിലൂടെ ഡയറക്ടര്‍ഓഫ് പബ്ലിക്ക് ഹെല്‍ത്ത് എന്ന വകുപ്പ് മേധാവിയുടെ പേര് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസിനെ സ്റ്റേറ്റ് പബ്ലിക്ക് ഹെല്‍ത്ത് അതോറിറ്റിയായി വീണ്ടും നിശ്ചയിച്ചുകൊണ്ടും അതിന്റെ കീഴില്‍ ജില്ലാതലത്തിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തലത്തിലും നിയന്ത്രണാധികാരങ്ങളുള്ള പുതിയ അതോറിറ്റികളെ നിശ്ചയിച്ച്‌കൊണ്ടും ഉള്ള പുതിയ നിയമനിര്‍മ്മാണംവേണ്ടതില്ല. എന്നാല്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ സംബന്ധമായ അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ അവയെനേരിടാന്‍ ചികിത്സാസൗകര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാനും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സംസ്ഥാനആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയോജിച്ച്അവ നടപ്പാക്കുന്നതിനും മറ്റു ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ അധികാരമുള്ള ഒരു സംസ്ഥാനതല സമിതിയുടെ അഭാവം ഉണ്ടെന്ന വസ്തുത യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാറിന് മേല്‍പറഞ്ഞ കാര്യങ്ങളില്‍ സംസ്ഥാനനയങ്ങള്‍ അനുസരിച്ച് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പൊതുമാര്‍ഗ നിര്‍ദേശം നല്‍കാനുള്ള അധികാരം പഞ്ചായത്ത് രാജ് ആക്ടിലെ അധ്യായം 18 ലും മുനിസിപ്പാലിറ്റി ആക്ടിലും അധ്യായം 5 ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏകോപനം നടത്താനും രോഗ പ്രതിരോധം, ചികിത്സ, പകര്‍ച്ചവ്യാധി വ്യാപനം തടയല്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാന്‍ ആവശ്യമായ നയം രൂപീകരിക്കാനും അതു ഏകോപിപ്പിക്കാനും നടപ്പിലാക്കാനും ആവശ്യമായപൊതു മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിക്കാനും അനുബന്ധ കാര്യങ്ങള്‍ക്കുമായി സര്‍ക്കാറിനെ സഹായിക്കാന്‍ ചുമതലയുള്ള ഒരുപൊതുജനാരോഗ്യ സമിതി രൂപീകരിക്കാനുള്ളവ്യവസ്ഥ പഞ്ചായത്ത് രാജ് ആക്ട്, മുനിസിപ്പാലിറ്റി ആക്ട്, എന്നിവയില്‍ ഭേദഗതിവരുത്തി ഉള്‍പ്പെടുത്താവുന്നതുമാണ്. പ്രസ്തുത സമിതിയില്‍ സംസ്ഥാന തലത്തില്‍ ഈ വിഷയങ്ങളുടെ നടത്തിപ്പുമായി ചുമതലയുള്ള ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, മെഡിക്കല്‍വിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യവകുപ്പ്ഡയറക്ടര്‍, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പ് ഡയറക്ടര്‍, ഹോമിയോപതി വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും അംഗങ്ങളായ ഗവണ്‍മെന്റ് സെക്രട്ടറിമാരില്‍ സര്‍വ്വീസില്‍ സീനിയറായ ആള്‍ ചെയര്‍മാനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി ആയിരിക്കുമെന്നും വ്യവസ്ഥ ചെയ്യാവുന്നതാണ്. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുള്ള വിഷയങ്ങള്‍ ഒഴിവാക്കിയശേഷം ബാക്കിയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഏകീകൃത പൊതുജനാരോഗ്യ ബില്‍ തയ്യാറാക്കി നിയമനിര്‍മ്മാണ പ്രക്രിയനടത്തേണ്ടതാണെന്നും മേല്‍പ്പറഞ്ഞ ആക്ടുകളില്‍ ഭേദഗതി ആവശ്യമെങ്കില്‍ അത് കൂടാതെനിയമഭേദഗതി വരുത്തി പൊതുജനാരോഗ്യ സമിതി രൂപീകരിക്കാവുന്നതാണ്.

2021ലെ കേരള പൊതുജനാരോഗ്യ ബില്‍ കാണുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആരോഗ്യ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിട്ടാണ്. 73, 74 ഭരണഘടന പ്രകാരം നിയമസഭ നല്‍കിയ അധികാരവും അധികാര ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട പ്രാദേശിക ഗവണ്‍മെന്റുകളാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍. അവയെ അത്തരത്തില്‍തന്നെ കാണേണ്ടതാണ്. അത് കാണാതെ പോയതാണ് ബില്ലില്‍ അപാകതകള്‍ നിറയാന്‍ കാരണം. ബില്ല് പുന:പരിശോധിച്ച് അപാകതകള്‍ നീക്കി അവതരിപ്പിക്കുന്നതായിരിക്കും ഉചിതം.

 

 

 

 

 

web desk 3: