X
    Categories: indiaNews

ഇന്ത്യയുടെ സ്ഥിതി ശ്രീലങ്കയിലേതിന് സമാനം: രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ നിലവിലെ സ്ഥിതിയെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലേതിന് സമാനമാണെന്ന് രാഹുല്‍ ഗാന്ധി. ശ്രീലങ്കയുടേയും ഇന്ത്യയുടേയും നിലവിലെ സ്ഥിതി വ്യക്തമാക്കുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ വിമര്‍ശനം. തൊഴിലില്ലായ്മ, പെട്രോള്‍ വില, വര്‍ഗീയ സംഘര്‍ഷം എന്നിവയില്‍ 2017 മുതല്‍ 2021 വരേയുള്ള ഇരുരാജ്യങ്ങളുടേയും കണക്കുകളും രാഹുല്‍ പുറത്തുവിട്ടു.

ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചതു കൊണ്ട് വസ്തുതകള്‍ ഇല്ലാതാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കേന്ദ്രത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ട് ടാഗ് ചെയ്തായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും വരുമാനം വര്‍ധിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ ആരോപിച്ചു.

 

പാചക വാതകത്തിന്റെയും അവശ്യ സാധനങ്ങളുടെയും വില വര്‍ധിക്കുന്നത് മൂലം സാധാരണക്കാര്‍ നിത്യച്ചെലവുകള്‍ക്കായി കടം വാങ്ങേണ്ട അവസ്ഥയിലാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

web desk 3: