X

ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പെട്രോള്‍ വില 25 രൂപ കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

ഇരുചക്രവാഹനമോടിക്കുന്ന യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ ഇളവ് നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് സംഭവം അറിയിച്ചത്. 2022 ജനുവരി 26 മുതലാണ് ഇളവ് നല്‍ക്കുക.

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്ന സാഹചര്യത്തിലാണ് ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ നടപടി.
പാവപ്പെട്ടവരെയാണെന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധനവ് കൂടുതല്‍ ബാധിക്കുന്നതെന്നും ആയതിനാലാണ്  ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതെന്നും മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അറിയിച്ചു. ഈ ഇളവ് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക.

സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്നുള്ള സഖ്യമാണ്. ഹേമന്ദ് സോറന്‍ സര്‍ക്കാറിന്റെ 2 വര്‍ഷം തികയുന്ന ദിവസമാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

 

 

web desk 3: