X

സംഗീത ദൃശ്യാവിഷ്കാരം; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ബിജെപി- സിപിഎം അന്തർധാര

സ്കൂൾ കലോത്സവ ത്തിൻ്റെ സംഗീത ദൃശ്യാവിഷ്കാരത്തിൽ തീവ്രവാദിയായി മുസ് ലിം വേഷധാരിയെ ചിത്രീകരിച്ചത് അബദ്ധമല്ലെന്ന് വ്യക്തമായി. സംഘപരിവാറുകാരനായ സതീശ് ബാബുവാണ് ആവിഷ്കാരം തയ്യാറാക്കിയത്. ഇതിന് അയാൾ പുരസ്കാരം വാങ്ങുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്, ഇയാളുടെ മറ്റ് ഫെയ്സ് ബുക് പോസ്റ്റുകളും സംഘപരിവാറാണെന്നതിന് തെളിവാണ്. ബി.ജെ.പിയും സി.പി എമ്മും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

സ്ഥിരമായി കേന്ദ്ര സർക്കാറിന്റെ പബ്ലിസിറ്റി നിർവഹിക്കുന്ന സ്ഥാപനമായ മാതാ പേരാമ്പ്രയെയാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ദൃശ്യാവിഷ്കാരം ഏല്പിച്ചത്. മാതാ പേരാമ്പ്രയുടെ ഓഫീസിൽ ചെന്ന് ദൃശ്യാവിഷ്കാരം കണ്ട ശേഷമാണ് സർക്കാർ ഇതിന് അനുമതി നൽകിയത്. കലോത്സവ സംഘാടക സമിതിയിലെ പ്രമുഖരായ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ,പി.കെ. ഗോപി , വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു എന്നിവരാണ് റിഹേഴ്സൽ നേരിട്ട് കണ്ട് പ്രദർശനത്തിന് അനുമതി നൽകിയത്. സംഭവം വിവാദമായതോടെ കൈകഴുകാനുള്ള ശ്രമത്തിലാണ് സർക്കാർ

webdesk12: