X

സൂര്യയുടെ ജയ് ഭീം ഓസ്‌കറില്‍ നിന്ന് പുറത്ത്

സൂര്യ നായകനായി അഭിനയിച്ച ജയ് ഭീം എന്ന സിനിമ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. ദലിത് രാഷ്ട്രീയമാണ് ജയ് ഭീം എന്ന ചിത്രത്തിന്റെ പ്രമേയം. മുന്‍ ജഡ്ജി ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രം പുറത്തുകൊണ്ടുവരുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു അദ്ദേഹം. അക്കാദമി അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹത നേടിയ 276 ചിത്രങ്ങളുടെ പട്ടികയില്‍ ജയ് ഭീം ഉള്‍പ്പെട്ടിരുന്നു.

94ാമത് അക്കാദമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പുറത്ത് വന്നപ്പോള്‍ മികച്ച വിദേശ ചിത്രത്തിനുള്ള പട്ടികയില്‍ അഞ്ച് ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലുനാനിയ: എ യാക്ക് ഇന്‍ ദ ക്ലാസ്സ്‌റൂം (ഭൂട്ടാന്‍), ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍), ദ വേഴ്സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദ വേള്‍ഡ് (നോര്‍വേ),
ഫ്‌ലീ (ഡെന്‍മാര്‍ക്ക്), ദ ഹാന്‍ഡ് ഓഫ് ഗോഡ് (ഇറ്റലി) തുടങ്ങിയ ചിത്രങ്ങളാണ് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.

web desk 3: