X

ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ പണി ചെയ്യുക, അല്ലാതെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ വരരുത് ; ടി.കെ. ഹംസയ്ക്ക് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഖുര്‍ആനെ അര്‍ഹരല്ലാത്തവര്‍ വ്യാഖ്യാനിക്കുന്നത് വലിയ അപകടം സ്യഷ്ടിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍  ജിഫ്രി മുത്തുക്കോയ തങ്ങള്‍. പരിഭാഷ നോക്കി വ്യാഖ്യാനിക്കപ്പെടേണ്ടതല്ല ഖുര്‍ആന്‍ എന്ന് വടക്കെ കൊവ്വലില്‍ സംഘടിപ്പിച്ച ഇ.കെ. മുസ്‌ലിയാര്‍ അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ഹൈന്ദവരെ വിവാഹം ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്നും വേദക്കാരായി കണക്കാക്കമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാനും സി.പി.എം നേതാവുമായ ടി.കെ ഹംസ മുന്‍പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഈ പ്രസ്താവനക്ക് മറപടി നല്‍ക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.

പലര്‍ക്കും ഖുര്‍ആന്‍ വ്യഖ്യാനിക്കാന്‍ തോന്നുമെന്നും അപകടത്തിലേക്കാവും അത് എത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ അവരുടെ പണിയാണ് ചെയ്യേണ്ടതെന്നും മറിച്ച് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ വരരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഓര്‍മപ്പെടുത്തി. ആര്‍ക്കെങ്കിലും വ്യാഖ്യാനിക്കാനുള്ളതല്ല ഖുര്‍ആന്‍ എന്നും അങ്ങനെ വ്യാഖ്യാനിക്ക പെടുകയാണെങ്കില്‍ അതെല്ലാം തള്ളികളയണമെന്നും കൂട്ടിചേര്‍ത്തു.

web desk 3: