X
    Categories: gulfNews

അബുദാബിയില്‍ ഗ്യാസ് പൊട്ടിയുള്ള അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

റസാഖ് ഒരുമനയൂര്‍

അബുദാബിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപടകടത്തില്‍ രണ്ടുപേര്‍ മരിച്ചതായി അബുദാബി പൊലീസ് അറിയിച്ചു. ഇവര്‍ ഏതുരാജ്യക്കാരാണെന്നതിനെക്കുറിച്ച് അറിവായിട്ടില്ല. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. നിസ്സാര പരുക്ക് പറ്റിയവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് അബുദാബി ഖാലിദിയ്യയില്‍ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചത്. ആദ്യമുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് കെട്ടിടത്തിലുള്ള മുഴുവന്‍ പേരെയും ഒഴിപ്പിക്കുന്നതിനിടെയാണ് ഉഗ്രന്‍ ശബ്ദത്തോടെ വീണ്ടും പൊട്ടിത്തെറിച്ചത്. തൊട്ടടുത്ത കെട്ടിടത്തിലും സമീപത്തുമുണ്ടായിരുന്നവര്‍ക്കും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. ഇതിനടുത്ത ആറു കെട്ടിടങ്ങളിലെ മുഴുവന്‍ പേരെയും പൊലീസ് ഒഴിപ്പിച്ചു. ഇവര്‍ക്ക് ഹോട്ടലുകളിലും മറ്റുമായി താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തി.

പൊട്ടിത്തെറിയുണ്ടായ ഉടനെ പുകപടലങ്ങളാല്‍ മൂടിയെന്ന് തൊട്ടടുത്ത കെട്ടിടത്തിലെ ഖസറുല്‍ അല്‍ മലക്കി ടൈലറിംഗ് സ്ഥാപന ഉടമയും പാലക്കാട് ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ടുമായ മണ്ണാര്‍ക്കാട് മണലടി സ്വദേശി നൗഫല്‍ തോണിക്കര ചന്ദ്രികയോട് പറഞ്ഞു. തന്റെ ശരീരത്തിലും എന്തൊക്കെയോ കഷ്ണങ്ങള്‍ പതിച്ചുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.

web desk 3: