X

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

റസാഖ് ഒരുമനയൂര്‍

യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിടവാങ്ങി.74 വയസ്സ് പ്രായമായിരുന്നു.

യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അ്ല്‍നഹ്യാന്റെ സീമന്തപുത്രനായി 1948ല്‍ അല്‍ഐനിലെ മൂജിയിലാണ് ജനനം.2004 നവംബര്‍ മൂന്നിനാണ് പിതാവും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ മരണത്തെത്തുടര്‍ന്ന് ശൈഖ് ഖലീഫ പ്രസിഡണ്ടായി അധികാരമേറ്റത്.രാജ്യത്തിന്റെ രണ്ടാം പ്രസിഡണ്ടായി അധികാരമേറ്റെടുത്ത അദ്ദേഹം കഴിഞ്ഞ ഏതാനും കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്നു.

1966 സെപ്റ്റംബര്‍ 18ന് അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ഐന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ ഭരണചുമതലയേറ്റുകൊണ്ടാണ് അധികാരത്തിലേക്ക് കടന്നുവന്നത്. 1969ല്‍ അബുദാബിയുടെ കിരീടാവകാശിയായി.
1971ല്‍ മന്ത്രിയായും 1973ല്‍ യുഎഇയുടെ ഉപപ്രധാനമന്ത്രിയായും അധികാമേറ്റു.

മരണത്തിന് പിന്നാലെ യു.എ.ഇയില്‍ 40 ദിവസം ദുംഖാചരണം പ്രഖ്യാപിച്ചു.

Chandrika Web: