X

വിവിധ അഭിപ്രായ സര്‍വേകള്‍ പുറത്ത്‌; ഉത്തരാഖണ്ഡില്‍ ഒപ്പം, പഞ്ചാബില്‍ തൂക്കുസഭ

അമൃത്സര്‍: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്ന് അഭിപ്രായ സര്‍വേകള്‍. ആംആദ്മി പാര്‍ട്ടി 55-56 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് എ.ബി.പി-സീ വോട്ടര്‍, ടൈംസ് നൗ സര്‍വേകള്‍. കോണ്‍ഗ്രസ് 41-47 സീറ്റുകളുമായി ഒപ്പത്തിനൊപ്പം എത്തുമെന്നും ഇരു സര്‍വേകളും പറയുന്നു.
ശിരോമണി അകാലിദളിന് ടൈംസ് നൗ സര്‍വേ 13 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ എ.ബി. പി-സീ വോട്ടര്‍ സര്‍വേ 20 സീറ്റുകള്‍ പറയുന്നു. അതേ സമയം ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയും ബി.ജെ.പിയും ചേര്‍ന്നുള്ള സഖ്യം 1-3 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും നിലവിലെ മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ചന്നിയെയാണ് പിന്തുണക്കുന്നത്. എ.എ. പിയുടെ ഭഗവത് മന്‍ ആണ് തൊട്ടു പിന്നില്‍.
ഗോവയില്‍ ഭരണ മാറ്റത്തിന് സാധ്യതയാണ് സര്‍വേകള്‍ നല്‍കുന്ന സൂചന. അതേ സമയം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് എ.ബി. പി സീവോട്ടര്‍ സര്‍വേ പറയുന്നു. 70 മണ്ഡലങ്ങളില്‍ ബി. ജെ.പി 34 ഇടത്തും കോണ്‍ഗ്രസ് 33 ഇടത്തും വിജയിക്കുമെന്നാണ് പ്രവചനം.

നേരത്തെ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്ന സംസ്ഥാനത്ത് ബി.ജെ. പിക്ക് അത്ര ശുഭകരല്ല പുറത്തു വരുന്ന അഭിപ്രായ സര്‍വേകള്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 37 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിനെ പിന്തുണക്കുമ്പോള്‍ നിലവിലെ ബി.ജെ. പി മുഖ്യമന്ത്രി പുഷ്‌കാര്‍ സിങ് ധാമിക്ക് 29 ശമതാനം പിന്തുണയാണുള്ളത്.

 

 

web desk 3: