india
വിവിധ അഭിപ്രായ സര്‍വേകള്‍ പുറത്ത്; ഉത്തരാഖണ്ഡില്‍ ഒപ്പം, പഞ്ചാബില്‍ തൂക്കുസഭ
ഉത്തരാഖണ്ഡില്‍ കോ ണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് എ.ബി. പി സീവോട്ടര്‍ സര്‍വേ പറയുന്നു. 70 മണ്ഡലങ്ങളില്‍ ബി. ജെ.പി 34 ഇടത്തും കോണ്‍ഗ്രസ് 33 ഇടത്തും വിജയിക്കുമെന്നാണ് പ്രവചനം.
അമൃത്സര്‍: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്ന് അഭിപ്രായ സര്‍വേകള്‍. ആംആദ്മി പാര്‍ട്ടി 55-56 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് എ.ബി.പി-സീ വോട്ടര്‍, ടൈംസ് നൗ സര്‍വേകള്‍. കോണ്‍ഗ്രസ് 41-47 സീറ്റുകളുമായി ഒപ്പത്തിനൊപ്പം എത്തുമെന്നും ഇരു സര്‍വേകളും പറയുന്നു.
ശിരോമണി അകാലിദളിന് ടൈംസ് നൗ സര്‍വേ 13 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ എ.ബി. പി-സീ വോട്ടര്‍ സര്‍വേ 20 സീറ്റുകള്‍ പറയുന്നു. അതേ സമയം ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയും ബി.ജെ.പിയും ചേര്‍ന്നുള്ള സഖ്യം 1-3 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും നിലവിലെ മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ചന്നിയെയാണ് പിന്തുണക്കുന്നത്. എ.എ. പിയുടെ ഭഗവത് മന് ആണ് തൊട്ടു പിന്നില്‍.
ഗോവയില്‍ ഭരണ മാറ്റത്തിന് സാധ്യതയാണ് സര്‍വേകള്‍ നല്കുന്ന സൂചന. അതേ സമയം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് എ.ബി. പി സീവോട്ടര്‍ സര്‍വേ പറയുന്നു. 70 മണ്ഡലങ്ങളില്‍ ബി. ജെ.പി 34 ഇടത്തും കോണ്‍ഗ്രസ് 33 ഇടത്തും വിജയിക്കുമെന്നാണ് പ്രവചനം.
നേരത്തെ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്ന സംസ്ഥാനത്ത് ബി.ജെ. പിക്ക് അത്ര ശുഭകരല്ല പുറത്തു വരുന്ന അഭിപ്രായ സര്‍വേകള്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 37 ശതമാനം പേര് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിനെ പിന്തുണക്കുമ്പോള്‍ നിലവിലെ ബി.ജെ. പി മുഖ്യമന്ത്രി പുഷ്കാര്‍ സിങ് ധാമിക്ക് 29 ശമതാനം പിന്തുണയാണുള്ളത്.
india
പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
5 മുതല്‍ പ്രക്ഷോഭം
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കോണ്‍ഗ്രസ് തെരുവിലേക്ക്. ജനുവരി 5 മുതല്‍ ‘തൊഴിലുറപ്പ് ബച്ചാവോ അഭിയാന്’ എന്ന പേരില്‍ വന്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്ര നടപടിയില്‍ ജനരോഷം ആളിപ്പടരുകയാണെന്നും അതിന്റെ പ്രത്യാഘാതം മോദി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും പാര്‍ട്ടി അ ധ്യക്ഷന് മല്ലികാര്‍ജുന്‍ ഖര്‍ഗെ മുന്നറിയിപ്പ് നല്കി. തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രം കൊണ്ടുവന്ന ‘വിക്സിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് ഗ്രാമീണ്‍’ (വി.ബി-ജി റാം ജി) നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജനുവരി 5 മുതല്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ജനസഭകള്‍ ചേരുകയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ വിശദീകരിക്കുകയും ചെയ്യും. പാവപ്പെട്ടവന്റെ ഭര ണഘടനാപരമായ തൊഴില്‍ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയില്‍നിന്ന മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്ന് അദ്ദേഹം ആരോപിച്ചു.
‘തൊഴിലുറപ്പ് പദ്ധതി വെറുമൊരു പദ്ധതിയല്ല. അത് പാവപ്പെട്ടവന്റെ നിലനില്‍പ്പിനുള്ള അവകാശമാണ്. അതില്ലാതാക്കി പാവപ്പെട്ടവരെ അടിമകളാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ രോഷം അവര്‍ വൈകാതെ തിരിച്ചറിയും.’-ഖര്‍ഗെ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഫണ്ട് വിഹിതത്തില്‍ കേന്ദ്രം വരുത്തിയ മാറ്റം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രാഹുല്‍ ചുണ്ടിക്കാട്ടി. എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊഴിലുറപ്പ് വിഷയം സജീവമായി ഉയര്‍ത്താനാണ് പാര്‍ട്ടി തീരുമാനം.
india
ഉന്നാവോ കേസ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം സിബിഐ സുപ്രീം കോടതിയില്‍
അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.
ന്യൂഡല്‍ഹി ഉന്നാവ് ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ എം. എല്‍.എ കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. പീഡനത്തിലെ ഇര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ തീരുമാനം. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പിലില്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വിധി യുക്തിഹീനവും നിയമവിരു ദ്ധവുമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടി.
സാങ്കേതികവാദം ഉയര്‍ത്തിയാണ് സെംഗാറിന് കോടതി ജാമ്യം നല്‍കിയത്. ഹൈകോടതിയുടെ തീരുമാനം പോക്സോ നിയമത്തിന്റെ സംരക്ഷണ ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തിയെന്ന് സി.ബി.ഐ അഭിപ്രായപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം വെച്ചുനോക്കുമ്പോള്‍ അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സി.ബി.ഐ ഹരജിയില്‍ അഭിപ്രായപ്പെട്ടു.
ശിക്ഷയില്‍ ഇളവ് വരുത്തുന്നതിന് മുമ്പ്, കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റം ചെയ്ത വിധം, പ്രതിക്ക് അതിലുള്ള പങ്ക്, ഇരക്ക് നിലനില്‍ക്കുന്ന ഭീഷണി സാധ്യത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ വേണ്ടവിധം പരിഗണിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
2019ലാണ് സേംഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്. കേസ് സൂപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
india
ഉന്നാവ് ബലാത്സംഗക്കേസ്; അതിജീവിതക്ക് നീതി തേടി പ്രതിഷേധിച്ച വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു
വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്.
ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ലൈംഗികാതിക്രമത്തിനിരയായ ഉന്നാവ് അതിജീവിതക്ക് നീതി തേടി പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധം. വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. പാര്‍ലമെന്റിന് സമീപം ആക്ടിവിസ്റ്റ് യോഗിത ഭയാനയുടെ നേതൃത്വത്തില്‍ ആയിരുന്നു കുത്തിയിരിപ്പ് സമരം. ‘ജസ്റ്റ്സ് ഫോര്‍ ഉന്നാവ് വിക്ടിം’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തില്‍നിന്നും മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും മാറാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഈ രാജ്യത്തെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഒപ്പിട്ട് നല്കിയാല് സമരം അവസാനിപ്പിക്കാമെന്നും അറിയിച്ചു. ഇതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
‘ഈ രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നീതിയും സുരക്ഷയും വേണെമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണം,’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.
ഉന്നാവ് കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ദല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. അതിനെതിരായാണ് പ്രതിഷേധം. ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
-
kerala2 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india1 day ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
kerala13 hours agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
india1 day agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
kerala18 hours ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
GULF1 day agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
kerala18 hours agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
Film1 day agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
