Connect with us

kerala

എസ്.ഐ.ആറില്‍ വ്യാപക പ്രശ്നങ്ങള്‍; പുറത്തായവരില്‍ ജീവിച്ചിരിക്കുന്നവരും

രേഖകള്‍ ഹാജരാക്കുന്നവരെ ഹിയറിങ്ങില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം

Published

on

തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും എസ്.ഐ.ആറിന്റെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞ് കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേര് വിവരങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ കമ്മീഷന് കൈമാറി. ബി.എല്‍.ഒമാരുടെ പിശക് മൂലം ഒഴിവാക്കപ്പെട്ടവരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചതിനാല്‍ ഇനി ഇവര്‍ക്ക് ഫോം 6 ഉം സത്യവാങ്മൂലവും സമര്‍പ്പിച്ചാല്‍ മാത്രമേ പട്ടികയില്‍ ഇടം പിടിക്കാനാകൂവെന്ന നിലപാടില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ ഉറച്ചുനിന്നു.
എസ്.ഐ.ആറിന്റെ കരട് പട്ടികയില്‍ ഉള്‍പ്പെടുക എന്നാല്‍ 2002 ലെ പട്ടികയുമായി മാപ്പ് ചെയ്യാന്‍ കഴിയാത്തവരുമായ വോട്ടര്‍മാരില്‍ രേഖകള്‍ ഹാജരാക്കുന്നവരെ ഹിയറിങ്ങില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു. രേഖകള്‍ ബി.എല്‍.ഒമാര്‍ക്ക് നല്‍കുകയും ഇ.ആര്‍.ഒമാര്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ വി വേചനാധികാരം ഉപയോഗിച്ച് അവര്‍ക്ക് ഹിയറിങ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇതിന് മുഖ്യതിരഞ്ഞെ ടുപ്പ് ഓഫിസറുടെ മറുപടി. ഹിയറിങ്ങിനുള്ള നോട്ടീസ് ഏഴ് ദിവസം മുമ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 950 ജീവനക്കാരെ ഹിയറിങ്ങിനായി നിയോഗി ച്ചിട്ടുണ്ടെന്നും ദിവസം ഒരു ലക്ഷം പേരെ ഹിയറിങ്ങ് ചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെത്താനാകാത്തവരുടെ പട്ടികയിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്‌നമുണ്ടെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പേരു ഉറപ്പിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് രേഖയായി ചോദിക്കുന്നതിനെ മുസ്ലിംലീഗ് പ്രതിനിധി അഡ്വ.കണിയാപുരം ഹലിം എതിര്‍ത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചില മണ്ഡലങ്ങളില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചും വാടക വിടുകളിലും പേരു ചേര്‍ത്തത് ഇപ്പോള്‍ കാണാനില്ല. വ്യാജ വോട്ട് തടയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എം.കെ റഹ്‌മാന്‍(കോണ്‍ഗ്രസ്), എം.വിജയകുമാര്‍(സി.പി.എം), അഡ്വ കണിയാപുരം ഹലീം(മുസ്‌ലിം ലീഗ്), സത്യന്‍ മൊകേരി(സി.പി.ഐ.), മാത്യു ജോര്‍ജ്( കേരള കോണ്‍ഗ്രസ്), കെ.ആനന്ദകുമാര്‍(കേരള കോണ്‍ഗ്രസ് എം). പത്മകുമാര്‍(ബി.ജെ.പി), കെ.എസ്. സനല്‍ കുമാര്‍ (ആര്‍.എസ്.പി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പി.ടി കുഞ്ഞുമുഹമ്മദ്: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡബ്ല്യു.സി.സി

സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഡബ്ല്യു.സി.സി

Published

on

തിരുവനന്തപുരം: സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സി. കേസില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് ആണെന്ന് സംഘടന കുറ്റപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് പൊറുക്കാന്‍ ആകാത്ത തെറ്റാണ്. ജാമ്യം നല്‍കിയത് സംരക്ഷിക്കാന്‍ ആയിരുന്നു. ജാമ്യം നല്‍കി അദ്ദേഹത്തിെ ്‌രക്ഷപ്പെടുത്തുകയായിരുന്നു. അതിജീവിതക്കുമേല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്നെന്നും ഡബ്ല്യു.സി.സി വിമര്‍ശിക്കുന്നു. ‘അവള്‍ക്കൊപ്പം’ എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും മാധ്യമങ്ങളും പൊതുജനവുമാണ് നമ്മുടേത്. പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവാത്തതാണ്. കുഞ്ഞുമുഹമ്മദിന് ജാമ്യം ലഭിച്ചതിലും അറസ്റ്റ് ചെയ്ത് വിട്ടയച്ചതിലും പ്രതിഷേധിച്ചാണ് ഡബ്ല്യു.സി.സിയുടെ കുറിപ്പ്.

 

Continue Reading

kerala

വിശദമായി ചോദ്യം ചെയ്യും; ഡി. മണിയുടെ മൊഴിയില്‍ അടിമുടി ദുരൂഹത

കഴിഞ്ഞ ദിവസം ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും ഡി. മണി അന്വേഷണ സംഘ ത്തോട് സഹകരിച്ചിരുന്നില്ല.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ദുരൂഹതകള്‍ നീക്കാന്‍ ഡി. മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും ഡി. മണി അന്വേഷണ സംഘ ത്തോട് സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് എസ്.ഐ.ടിയുടെ നീക്കം.
താന്‍ ഡി മണിയല്ല എം. എസ് മണിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം സംഘം എത്തിയതെന്നാണ് മണിയുടെ വാദം. എംഎസ് മണി എന്നാണ് തന്റെ പേരെന്നും ബാലമുരുകന്‍ എന്ന ഡി മണി തന്റെ സുഹൃത്താണ് എന്നുമാണ് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. അടുത്തമാസം നാലിനോ അഞ്ചിനോ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് എത്തണമെന്ന് എസ്.ഐ.ടി ഇയാള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ മണി പറഞ്ഞത് കളവാണെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. പ്രവാസി വ്യവസായിയുടെ മൊഴിയിലുണ്ടായ വ്യക്തി തന്നെയാണിതെന്ന് എസ്.ഐ.ടി ഉറപ്പിച്ച് പറയുന്നു.

 

Continue Reading

kerala

വി.കെ പ്രശാന്ത് എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍. ശ്രീലേഖ

തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് സ്ഥലത്തുനിന്ന് ഒഴിയണമെന്നാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്.

Published

on

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന വി.കെ. പ്രശാന്തിന്റെ എം.എല്‍.എ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.

തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് സ്ഥലത്തുനിന്ന് ഒഴിയണമെന്നാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്. പ്രശാന്തിന്റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിക്കുന്നത് കൗണ്‍സില്‍ തീരുമാന പ്രകാരമാണ്. അടുത്ത മാര്‍ച്ച് വരെയാണ് കാലാവധി. എന്നാല്‍ കെട്ടിടം ഒഴിപ്പിക്കാന്‍ ബി.ജെ.പിക്കു ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എം.എല്‍.എക്ക് ഓഫിസ് ഒഴിയേണ്ടതുണ്ട്.

കോര്‍പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ക്ക് ഓഫിസ് വേണമെങ്കില്‍ മേയര്‍ വഴിയാണ് അനുമതി കിട്ടുക. അതേസമയം എം.എല്‍.എയോട് ഓഫിസ് ഒഴിയാന്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

 

Continue Reading

Trending