Connect with us

kerala

വിശദമായി ചോദ്യം ചെയ്യും; ഡി. മണിയുടെ മൊഴിയില്‍ അടിമുടി ദുരൂഹത

കഴിഞ്ഞ ദിവസം ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും ഡി. മണി അന്വേഷണ സംഘ ത്തോട് സഹകരിച്ചിരുന്നില്ല.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ദുരൂഹതകള്‍ നീക്കാന്‍ ഡി. മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും ഡി. മണി അന്വേഷണ സംഘ ത്തോട് സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് എസ്.ഐ.ടിയുടെ നീക്കം.
താന്‍ ഡി മണിയല്ല എം. എസ് മണിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം സംഘം എത്തിയതെന്നാണ് മണിയുടെ വാദം. എംഎസ് മണി എന്നാണ് തന്റെ പേരെന്നും ബാലമുരുകന്‍ എന്ന ഡി മണി തന്റെ സുഹൃത്താണ് എന്നുമാണ് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. അടുത്തമാസം നാലിനോ അഞ്ചിനോ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് എത്തണമെന്ന് എസ്.ഐ.ടി ഇയാള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ മണി പറഞ്ഞത് കളവാണെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. പ്രവാസി വ്യവസായിയുടെ മൊഴിയിലുണ്ടായ വ്യക്തി തന്നെയാണിതെന്ന് എസ്.ഐ.ടി ഉറപ്പിച്ച് പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വി.കെ പ്രശാന്ത് എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍. ശ്രീലേഖ

തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് സ്ഥലത്തുനിന്ന് ഒഴിയണമെന്നാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്.

Published

on

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന വി.കെ. പ്രശാന്തിന്റെ എം.എല്‍.എ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.

തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് സ്ഥലത്തുനിന്ന് ഒഴിയണമെന്നാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്. പ്രശാന്തിന്റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിക്കുന്നത് കൗണ്‍സില്‍ തീരുമാന പ്രകാരമാണ്. അടുത്ത മാര്‍ച്ച് വരെയാണ് കാലാവധി. എന്നാല്‍ കെട്ടിടം ഒഴിപ്പിക്കാന്‍ ബി.ജെ.പിക്കു ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എം.എല്‍.എക്ക് ഓഫിസ് ഒഴിയേണ്ടതുണ്ട്.

കോര്‍പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ക്ക് ഓഫിസ് വേണമെങ്കില്‍ മേയര്‍ വഴിയാണ് അനുമതി കിട്ടുക. അതേസമയം എം.എല്‍.എയോട് ഓഫിസ് ഒഴിയാന്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

 

Continue Reading

kerala

ചിറ്റൂരില്‍ കാണാതായ ആറു വയസ്സുകാരനു വേണ്ടി തിരച്ചില്‍ തുടരുന്നു

പ്രദേശത്തെ കുളങ്ങളില്‍ രാവിലെയോടെ അഗ്‌നിരക്ഷാസേനയുടെ തിരച്ചില്‍ പുനരാരംഭിക്കും.

Published

on

പാലക്കാട് ചിറ്റൂരില്‍ ആറുവയസുകാരന്‍ സുഹാനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അര്‍ദ്ധരാത്രി വരെ പലയിടങ്ങളില്‍ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. പ്രദേശത്തെ കുളങ്ങളില്‍ രാവിലെയോടെ അഗ്‌നിരക്ഷാസേനയുടെ തിരച്ചില്‍ പുനരാരംഭിക്കും. കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാകും ദൗത്യം. ചിറ്റൂര്‍ മേഖലയില്‍ പൊലീസിന്റെ തിരച്ചിലും ഊര്‍ജിതമായി തുടരുകയാണ്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. തിരച്ചിലിന് ഡോഗ് സ്‌ക്വാഡ് അടക്കം രംഗത്തിറങ്ങിയിരുന്നു. കുട്ടിയുടെ വീടിന് സമീപത്തായി കുളങ്ങളുള്ളതും ആശങ്കയേറ്റുന്നുണ്ട്. ഇന്നലെ തന്നെ കുളങ്ങളിലും സമീപപ്രദേശത്തെ കിണറുകളിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു. അമ്മ നിസ്‌കരിച്ചുകൊണ്ടിരുന്ന സമയത്താണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. സംസാരശേഷി കുറവുള്ള കുട്ടിയാണ്.

 

Continue Reading

kerala

പൊലീസില്‍ പരാതി നല്‍കിയതില്‍ വൈരാഗ്യം; 11കാരിയെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവിന് 13 വര്‍ഷം കഠിനതടവ്

മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്.

Published

on

തിരുവനന്തപുരം: പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം.

2011 ജൂണ്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കള്‍ സ്‌കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കാന്‍ വയ്യാതായതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.

11 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേല്‍പ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

 

 

Continue Reading

Trending