X
    Categories: gulfNews

സഊദിയില്‍ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ഇല്ല

റിയാദ്: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ഇനി മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതി. രാജ്യത്ത് അംഗീകാരമുള്ള വാക്‌സിനുകളായ ഫൈസര്‍, കോവിഷീല്‍ഡ്, മൊഡോണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നി വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് നിലവില്‍ ഇളവ് നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരും. നിലവില്‍ ഇന്ത്യക്കാര്‍ക്ക് സഊദിയില്‍ നേരിട്ട് എത്താന്‍ സാധിക്കില്ല. രണ്ടു ഡോസ് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് ഈ തീരുമാനം പ്രയോജനകരമാകും.

 

 

 

 

web desk 3: