X

കോട്ടയത്ത് ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരു ബൈക്കില്‍ യാത്ര ചെയ്ത മൂന്നുപേരാണ് മരിച്ചത്. മൂവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. മരിച്ചത് തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ് എന്നിവരാണ്. അമിത വേഗതയില്‍ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് അപകടം.

സംഭവസ്ഥലത്ത് വെച്ച് തന്നെ മൂവരും മരിച്ചിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

webdesk13: