X

ആമിര്‍ ഖാനും ഭാര്യയും വിവാഹമോചിതരായി; മകനെ ഒരുമിച്ച് വളര്‍ത്തും

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വിവഹമോചിതരായി. ഇരുവരും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മകന്‍ ആസാദ് റാവുവിനെ ഒരുമിച്ച് വളര്‍ത്തുമെന്നും ഇവര്‍ വ്യക്തമാക്കി. മാത്രമല്ല ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പാനി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകും. നല്ല സിനിമകള്‍ വന്നാല്‍ ഒരുമിച്ച് ചെയ്യുമെന്നും ഇവര്‍ പറയുന്നു.

ജീവിതത്തിലെ സുന്ദരമായ 15 വര്‍ഷങ്ങളില്‍ നിറയെ അനുഭവങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സന്തോഷവും ചിരികളുമൊക്കെയായി വിശ്വാസത്തിലൂടെയും ബഹുമാനത്തിലൂടെയും സ്‌നേഹത്തിലൂടെയുമണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത്. ഇനി പുതിയ അധ്യായം തുടങ്ങാന്‍ സമയമായിരിക്കുന്നു. ഭാര്യയും ഭര്‍ത്താവുമായല്ല, കോ പേരന്റ്‌സായിട്ട്. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. രണ്ട് കുടുംബങ്ങളായി കഴിഞ്ഞുകൊണ്ടു തന്നെ ഒരുമിച്ച് മകനെ വളര്‍ത്താന്‍ കഴിയുമെന്ന് മനസ്സിലാക്കിയപ്പോള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. ഇരുവരും പ്രസ്താവനയില്‍ പറയുന്നു.

 

web desk 3: