X
    Categories: indiaNews

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ദിനംപ്രതി നാലായിരത്തിലധികം കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പലരുടെയും അലംഭാവവും കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ടെസ്റ്റുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതും കൃത്യമായ കോണ്ടാക്ട് ട്രേസിങ്ങും കോവിഡ് കേസുകള്‍ കുത്തനെ കൂടാന്‍ കാരണമായി. ഡല്‍ഹിയില്‍ വൈകാതെ തന്നെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഡല്‍ഹിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി കൂടുതല്‍ കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഹോട്ടലുകളും ഹാളുകളും ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാന്‍ നിലവില്‍ പദ്ധതിയില്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ തെറ്റായ ചിന്താഗതിയാണ് ഇത്. വാക്‌സീന്‍ കണ്ടുപിടിക്കുന്നവരെ മാസ്‌ക് മാത്രമാണ് മരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച കോവിഡ് പ്രതിദിനക്കണക്കില്‍ ഡല്‍ഹി കേരളത്തെ മറികടന്നിരുന്നു.

 

web desk 3: