X

മൂക്കിലൂടെ നല്‍കുന്ന വാക്സിന് അനുമതി; ആദ്യം സ്വകാര്യ ആശുപത്രികളില്‍

ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്സീന് അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കോവിഷീല്‍ഡും കോവാകസിനും സ്വീകരിച്ചവര്‍ക്ക് ബൂസറ്റര്‍ ഡോസായി ഉപോയോഗിക്കനാണ് അനുമതി. ഇതോടെ ഇന്ന് മുതല്‍ പ്രതിരോധ കുത്തിവെപ്പ്് പദ്ധതിയില്‍ ഇതും ഉള്‍പ്പെടും. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഴിയായിരിക്കും വിതരണം.

ഇന്ന് വൈകുന്നേരത്തോടെ കോവിന്‍ വെബ്‌സൈറ്റിലും ഇത് ഉള്‍പ്പെടുത്തും. അടിയന്തര സാഹചര്യങ്ങളില്‍ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ ഇതിന് അനുമതി നല്‍കിയിരുന്നു.

 

webdesk11: