X

ദമ്മാം കെഎംസിസി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി ജനറല്‍ ബോഡിയും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ദമ്മാം കെഎംസിസി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി ജനറല്‍ ബോഡിയും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. പ്രസിഡണ്ട് ഇല്‍യാസ് മുരിങ്ങാതോടന്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹുസൈന്‍ വേങ്ങര ഉദ്ഘാടനം ചെയ്തു. സകരിയ്യ ഫൈസി,ഫൈസല്‍ ഇരിക്കൂര്‍ സംസാരിച്ചു. കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജലീല്‍ തറയില്‍ അവതരിപ്പിച്ചു. ശിഹാബ് മേല്‍മുറി, ഇല്‍യാസ് മുരിങ്ങാതോടന്‍, എന്നിവരെ ആദരിച്ചു.

കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി അന്‍വര്‍ തങ്ങള്‍ മുണ്ടുപറമ്പ (ചെയര്‍മാന്‍) ഇല്‍യാസ്മുരിങ്ങതോടന്‍(പ്രസിഡണ്ട്) ജലീല്‍ തറയില്‍(ജനറല്‍ സെക്രട്ടറി) മുബഷീര്‍ പിലാക്കല്‍ (ട്രഷറര്‍)അന്‍വര്‍ മുണ്ടുപറമ്പ്(ഓര്‍ഗനൈസി0ഗ് സെക്രട്ടറി) ശിഹാബ് മേല്‍മുറി (ഉപദേശക സമിതി) ഫിറോസ് മുണ്ടുപറമ്പ്,ഹൈദ്രോസ് പൈത്തിനിപറമ്പ്, മുഹമ്മദ് കുട്ടി കോല്‍മണ്ണ, സൈനുല്‍ ആബിദ് മേല്‍മുറി(വൈസ് പ്രസിഡന്റ്) സാലിഹ് തോമ്മങ്ങാടന്‍, നാസര്‍ കാമ്പ്ര, ഷാനവാസ് കാളമ്പാടി,ഷറഫു പൈത്തിനിപറമ്പ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.അമീര്‍ അലി കോഡൂരിന്റെ നിരീക്ഷണത്തില്‍ ഇസ്ഹാഖ് കേഡൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് കരിങ്കപ്പാറ, മുഹമ്മദ്കുട്ടി കൊല്മണ്ണ , ശിഹാബ് മേല്‍മുറി എന്നിവര്‍ ആശംസ നേര്‍ന്നു. ജൗഹര്‍ കുനിയില്‍, ഇക്ബാല്‍ ആനമങ്ങാട് സംബന്ധിച്ചു. അന്‍വര്‍ തങ്ങള്‍ സ്വാഗതവും ജലീല്‍ തറയില്‍ നന്ദിയും പറഞ്ഞു.

webdesk11: