X

സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖ് വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് രാത്രി കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.

അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.പ്രശസ്ത നടനും സംവിധായകനായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാല്‍ എന്ന പേരില്‍ സംവിധാനം ചെയ്ത സിനിമകളും വന്‍ വിജയമായിരുന്നു. റാംജിറാവ് സ്പീക്കിങ്ങ്,ഇന്‍ ഹരിഹര്‍ നഗര്‍,2 ഹരിഹര്‍ നഗര്‍,ഗോഡ്ഫാദര്‍,വിയറ്റ്നാം കോളനി,കാബൂളിവാല എന്നിവയെല്ലാം ഇതില്‍പ്പെടും.

ഹിറ്റ്ലര്‍,ഫ്രണ്ട്‌സ്,ക്രോണിക് ബാച്ച്‌ലര്‍,സാധു മിറാന്‍ഡ (തമിഴ്)ബോഡി ഗാര്‍ഡ്,കാവലന്‍ (തമിഴ്),ബോഡിഗാര്‍ഡ് (ഹിന്ദി) തുടങ്ങി നിരവധി സിനമകളും ചെയതിട്ടുണ്ട്.

webdesk11: