X
    Categories: gulfNews

അബുദാബിയിൽ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും

അബുദാബി: അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു.

ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പ്രസിഡന്റ് റാഷിദ് പൂമാടത്തിന്റെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ പാലസ് റസ്റ്റോറന്റില്‍ നടന്ന  സംഗമത്തില്‍ യുഎഇ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ദ്രുവ് മിശ്ര മുഖ്യാതിഥിയായിരുന്നു. എസ്എഫ്സി ഗ്രൂപ്പ് മാര്‍ക്കറ്റിങ്ങ് മാനേജര്‍ അനൂപ് സംബന്ധിച്ചു.

വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ചു റാഷിദ് പൂമാടം (സിറാജ്) ടി. പി. അനൂപ് (മാതൃഭൂമി), റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക), സമീര്‍ കല്ലറ (അബുദാബി 24 സെവന്‍), എന്‍. എം. അബുബക്കര്‍ (മലയാള മനോരമ),
 ടി.എസ്. നിസാമുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), അനില്‍ സി. ഇടിക്കുള (ദീപിക), സഫറുള്ള പാലപ്പെട്ടി (ദേശാഭിമാനി),  ഷിജിന കണ്ണന്‍ദാസ് (കൈരളി ടിവി), പി. എം. അബ്ദുറഹ്മാന്‍ (ഇ-പത്രം) എന്നിവരും കുടുംബാംഗങ്ങളും സംബന്ധിച്ചു.

web desk 3: