X

ആലപ്പുഴയില്‍ വെറും പ്രഖ്യാപന വകുപ്പ് മന്ത്രി; പുതുപ്പള്ളിയിലെ ഐസക്കിന്റെ വികസന നായക പര്യവേഷം കാപട്യം

ആലപ്പുഴ: വികസന സന്ദേശ യാത്രയുമായി പുതുപ്പള്ളിയില്‍ ഇടത്പക്ഷത്തിന്റെ പ്രചാരണം നയിക്കുന്ന തോമസ് ഐസക്ക് ജനപ്രതിനിധിയായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ ‘വികസനം കണ്ടാല്‍ ആരും ഞെട്ടും’. എക്‌സല്‍ ഗ്ലാസ് തുറക്കാന്‍ തോമസ് ഐസ്‌ക്കിനെ വിജയിപ്പിക്കുകയെന്ന് ചുമരെഴുതിയ പാവം സി.ഐ.ടി.യു-എ.ഐ.ടി.യു.സി തൊഴിലാളികളോട് പോലും നീതി പുലര്‍ത്താന്‍ ഐസക്കിനായില്ല.

ദേശീയപാതയോരത്ത് തലയെടുപ്പോടെ നിന്ന ഫാക്ടറി കെട്ടിടം തന്നെ ഇന്ന് കാണ്മാനില്ലാത്ത അവസ്ഥയിലാണ്. യു.ഡി.എഫിനെ വികസന മുടക്കികളെന്ന് ആക്ഷേപിച്ച് പുതുപ്പള്ളിയില്‍ പ്രസംഗിക്കുന്ന തോമസ് ഐസക്ക് 15 കൊല്ലം എം.എല്‍.എയായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ വികസനം പലതും വാചക കസര്‍ത്ത് മാത്രമായിരുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് എക്‌സല്‍ ഗ്ലാസ്ഫാക്ടറി. ഒരുകാലത്ത് ജില്ലയുടെ അഭിമാന സ്ഥാപനമായിരുന്ന എക്‌സല്‍ ഗ്ലാസ്‌വീണ്ടും തുറക്കുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഉള്‍പ്പെടെ പലകുറി പ്രഖ്യാപിച്ചതായിരുന്നു ഇടത് നേതൃത്വം. എന്നാല്‍ കെട്ടിടം പൊളിച്ച് മാറ്റി, കെട്ടിടം നിന്ന ഏകര്‍ കണക്കിന് പ്രദേശത്തെ മണല്‍ പോലും വാഹനങ്ങളില്‍ കടത്തിയിട്ടും അധികാരികളോ ഇടത് നേതാക്കളോ ഇവിടേക്ക് തിരിഞ്ഞുപോലും നോക്കിയില്ല.

കഴിഞ്ഞ നിയമസഭ വേളയില്‍ ‘കടുംവെട്ട് ഉദ്ഘാടനം’ നടത്തിയ ഹോംകോയുടെ ബഹുനില കെട്ടിടം നാളിതുവരെയും പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുകയാണ്. ആലപ്പുഴ കോടതി പാലം പ്രദേശത്തിന്റെ ബോട്ട് ജെട്ടിയുടെയും വികസനത്തിന്റെ പേരില്‍ നടത്തിയ വന്‍ പ്രോജക്ടിന്റെ പ്രഖ്യാപനങ്ങള്‍ക്കപ്പുറം കാര്യമായ നടപടികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. 98 കോടി ചിലവഴിച്ച് 2020ല്‍ പൂര്‍ത്തീകരിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐസക്കിന്റെ പോസ്റ്റ് ആണ്ടുകള്‍ തോറും സൈബറിടത്തില്‍ കുത്തിപ്പൊക്കല്‍ നടക്കുന്നതിനപ്പുറം കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായില്ല. ഇതിനെല്ലാത്തിനും പുറമെയാണ് ആലപ്പുഴയുടെ പരമ്പരാഗത കയര്‍, കയര്‍ ഫാക്ടറി മേഖലകള്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളും. ഇതെല്ലാം മറച്ചുവെച്ചാണ് വികസന നായകന്റെ പര്യവേഷത്തോടെ പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ തോമസ് ഐസക്ക് വണ്ടികയറിയത്.

webdesk11: