kerala
ആലപ്പുഴയില്‍ വെറും പ്രഖ്യാപന വകുപ്പ് മന്ത്രി; പുതുപ്പള്ളിയിലെ ഐസക്കിന്റെ വികസന നായക പര്യവേഷം കാപട്യം
തോമസ് ഐസ്ക്കിനെ വിജയിപ്പിക്കുകയെന്ന് ചുമരെഴുതിയ പാവം സി.ഐ.ടി.യു-എ.ഐ.ടി.യു.സി തൊഴിലാളികളോട് പോലും നീതി പുലര്‍ത്താന്‍ ഐസക്കിനായില്ല.

ആലപ്പുഴ: വികസന സന്ദേശ യാത്രയുമായി പുതുപ്പള്ളിയില്‍ ഇടത്പക്ഷത്തിന്റെ പ്രചാരണം നയിക്കുന്ന തോമസ് ഐസക്ക് ജനപ്രതിനിധിയായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ ‘വികസനം കണ്ടാല്‍ ആരും ഞെട്ടും’. എക്സല്‍ ഗ്ലാസ് തുറക്കാന്‍ തോമസ് ഐസ്ക്കിനെ വിജയിപ്പിക്കുകയെന്ന് ചുമരെഴുതിയ പാവം സി.ഐ.ടി.യു-എ.ഐ.ടി.യു.സി തൊഴിലാളികളോട് പോലും നീതി പുലര്‍ത്താന്‍ ഐസക്കിനായില്ല.
ദേശീയപാതയോരത്ത് തലയെടുപ്പോടെ നിന്ന ഫാക്ടറി കെട്ടിടം തന്നെ ഇന്ന് കാണ്മാനില്ലാത്ത അവസ്ഥയിലാണ്. യു.ഡി.എഫിനെ വികസന മുടക്കികളെന്ന് ആക്ഷേപിച്ച് പുതുപ്പള്ളിയില്‍ പ്രസംഗിക്കുന്ന തോമസ് ഐസക്ക് 15 കൊല്ലം എം.എല്‍.എയായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ വികസനം പലതും വാചക കസര്‍ത്ത് മാത്രമായിരുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് എക്സല്‍ ഗ്ലാസ്ഫാക്ടറി. ഒരുകാലത്ത് ജില്ലയുടെ അഭിമാന സ്ഥാപനമായിരുന്ന എക്സല്‍ ഗ്ലാസ്വീണ്ടും തുറക്കുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഉള്‍പ്പെടെ പലകുറി പ്രഖ്യാപിച്ചതായിരുന്നു ഇടത് നേതൃത്വം. എന്നാല്‍ കെട്ടിടം പൊളിച്ച് മാറ്റി, കെട്ടിടം നിന്ന ഏകര്‍ കണക്കിന് പ്രദേശത്തെ മണല്‍ പോലും വാഹനങ്ങളില്‍ കടത്തിയിട്ടും അധികാരികളോ ഇടത് നേതാക്കളോ ഇവിടേക്ക് തിരിഞ്ഞുപോലും നോക്കിയില്ല.
കഴിഞ്ഞ നിയമസഭ വേളയില്‍ ‘കടുംവെട്ട് ഉദ്ഘാടനം’ നടത്തിയ ഹോംകോയുടെ ബഹുനില കെട്ടിടം നാളിതുവരെയും പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുകയാണ്. ആലപ്പുഴ കോടതി പാലം പ്രദേശത്തിന്റെ ബോട്ട് ജെട്ടിയുടെയും വികസനത്തിന്റെ പേരില്‍ നടത്തിയ വന്‍ പ്രോജക്ടിന്റെ പ്രഖ്യാപനങ്ങള്‍ക്കപ്പുറം കാര്യമായ നടപടികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. 98 കോടി ചിലവഴിച്ച് 2020ല്‍ പൂര്‍ത്തീകരിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐസക്കിന്റെ പോസ്റ്റ് ആണ്ടുകള്‍ തോറും സൈബറിടത്തില്‍ കുത്തിപ്പൊക്കല്‍ നടക്കുന്നതിനപ്പുറം കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായില്ല. ഇതിനെല്ലാത്തിനും പുറമെയാണ് ആലപ്പുഴയുടെ പരമ്പരാഗത കയര്‍, കയര്‍ ഫാക്ടറി മേഖലകള്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളും. ഇതെല്ലാം മറച്ചുവെച്ചാണ് വികസന നായകന്റെ പര്യവേഷത്തോടെ പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ തോമസ് ഐസക്ക് വണ്ടികയറിയത്.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ