X

കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ നേതാവ്

കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ നേതാവ്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജോമോനാണ് കൊലവിളി പ്രസംഗം നടത്തിയത്.

എറണാകുളം കാലടി ശ്രീശങ്കര കോളേജിന് മുന്‍പില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് ഭീഷണിയുടെ സ്വരം ഉയര്‍ന്ന് പൊന്തിയത്.ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ചോര വീണിട്ടുണ്ടെങ്കില്‍ പകരം കെ.എസ്.യു പ്രവര്‍ത്തകരുടെ രക്തം വീഴ്ത്തിയേ അടങ്ങൂവെന്നായിരുന്നു ജോമോന്റെ പ്രസംഗം. കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രസംഗം.

എന്നാല്‍ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആവേശത്തില്‍ പറഞ്ഞു പോയതാണെന്നും ജോമോന്‍ പറയുന്നു.

web desk 3: