X
    Categories: keralaNews

കോവിഡ് അഴിമതി : കോടതിവിധി ശൈലജക്കുപുറമെ മുഖ്യമന്ത്രിക്കും പ്രഹരം

കെ.പി ജലീല്‍

കോവിഡ് കാലത്ത് എന്ത് അഴിമതിയും നടത്താമെന്നതിന് മികച്ച തെളിവാണ ്‌കേരളത്തില്‍ പിപിഇ കിറ്റും ഗ്ലൗസും അടക്കം 15 കോടിയോളം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കാനുള്ള ഒന്നാംപിണറായി സര്‍ക്കാരിന്റെ തീരുമാനം. സ്വാഭാവികമായും കോടതിയുടെ നിരീക്ഷണത്തിന് സംഭവം വിധേയമായി. ഇന്നത്തെ ഹൈക്കോടതി വിധി രാജ്യത്തുതന്നെ കോവിഡ് അഴിമതിക്കാര്യത്തില്‍ വലുതാണ്. കോവിഡ് കാരണം പറഞ്ഞ് 450 രൂപയുണ്ടായിരുന്ന പിപിഇ കിറ്റാണ് പച്ചക്കറി സംഭരണഏജന്‍സിയുടെ മറവില്‍ വിദേശത്തുനിന്ന് 1550 രൂപക്ക് വാങ്ങിയത്. ഇതിനുപിന്നില്‍ പാര്‍ട്ടിക്കാര്‍തന്നെയാണെന്ന് വ്യക്തമായിരുന്നു. അന്നുതന്നെ അതിനെതിരെ ആരോപണം ഉയരുകയും പിന്നീട് വിശദമായി വിലവിവരം പുറത്തുവരികയുമായിരുന്നു. കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് വിദേശഅവാര്‍ഡ് ഉള്‍പ്പെടെ വാങ്ങി മന്ത്രി കെ.കെ ശൈലജ തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു ഈ അഴിമതിവ്യാപാരം.’ അസാധാരണകാലത്തെ അസാധാരണതീരുമാനം’ ഇതോടെ അഴിമതിക്കുവേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയാണ്.

കെ.കെ ശൈലജ ഇതേക്കുറിച്ച് നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ”ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ദുരന്തകാലത്ത് ഗുണമേന്മ നോക്കി സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ വിപണിയില്‍ പിപിഇ കിറ്റൊന്നിന് വെറും 450 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഇത് തിരിച്ചറിഞ്ഞതോടെ കുറച്ച് സാധനങ്ങളേ വാങ്ങിയുള്ളൂ. ”ലോകായുക്തയെ സമീപിച്ചത് കോണ്‍ഗ്രസ്‌നേതാവ് വീണ എസ് നായരാണ്. ഇതിനെതിരായാണ് ഹൈക്കോടതിയെ സര്‍ക്കാര്‍ സമീപിച്ചത്. ഇതാണ് കോടതി കയ്യോടെ പിടികൂടി കുടഞ്ഞത്. എന്തിനാണ ്‌സര്‍ക്കാരിന് ഭയമെന്ന ചോദ്യം തന്നെ അഴിമതി നടന്നുവെന്നതിന് തെളിവാണ്. ‘ കേരളമെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജീവനക്കാരാണ ്‌മെഡിക്കല്‍ ഉപകരണങ്ങള്‍ കുറഞ്ഞെന്ന് തന്നോട് പറഞ്ഞത്. ഉടന്‍തന്നെ താന്‍ മുഖ്യമന്ത്രിയോട് ആലോചിച്ചുവെന്ന് കെ.കെശൈലജ പറയുമ്പോള്‍ അതിനര്‍ത്ഥം മുഖ്യമന്ത്രികൂടി കേസിലേക്ക് ഉള്‍പെടണമെന്ന ശൈലജയുടെ തീരുമാനമാണ്. ഇതിനുപിന്നില്‍ സി.പി.എമ്മിലെ പിണറായി വിരുദ്ധ ലോബിയുണ്ടോ എന്നാണ ്‌സംശയിക്കപ്പെടുന്നത്. സര്‍ക്കാര്‍ ഖജനാവിലെ തുക അത്യാവശ്യത്തിന് ചെലവാക്കേണ്ട സമയത്താണ് കോടികള്‍ അഴിമതി നടത്തിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ പതിവായി വാങ്ങുന്നത് ഇതുപോലെ ഇടനിലക്കാരെ വെച്ചാണ്. ഇതില്‍ കമ്മീഷനും അഴിമതിയും ഉള്‍പ്പെടെ വന്‍തുകയാണ് പാര്‍ട്ടിപെട്ടികളിലേക്കും നേതാക്കളിലേക്കും നീങ്ങുന്നതെന്നാണ ്ഇത് വ്യക്തമാക്കുന്നത്.

കേസില്‍ ഇനി ഹൈക്കോടതിവിധി കൂടി നിര്‍ണായകമാകുമെന്നുറപ്പായി . ലോകായുക്തയെ സര്‍ക്കാരാണ ്‌നിയമിച്ചതെന്നതിനാല്‍ അവരുടെ കൈകള്‍ കെട്ടപ്പെടുമെങ്കിലും ഹൈക്കോടതിയുടെ നിരീക്ഷണത്തോടെ കേസില്‍ ഇനി ഒഴികഴിവ് പറയാന്‍ വയ്യാതായി. ശൈലജയും ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥരും അഴിക്കുള്ളിലായാല്‍ അത് കോവിഡ് രക്ഷകയെന്ന അവരുടെയും സി.പി.എമ്മിന്റെയും പ്രതിച്ഛായക്കായിരിക്കും മങ്ങലേല്‍ക്കുക. ശൈലജ മുഖ്യമന്ത്രിയുടെ കൂടി പേര് പറഞ്ഞിട്ടുള്ള നിലക്ക് അദ്ദേഹത്തെകൂടി കോടതി വിചാരണക്ക് വിളിക്കുമോ എന്നാണിനി അറിയേണ്ടത്.
സര്‍വകലാശാലകളുടെ വി.സിമാരും പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കവെയുള്ള ഹൈക്കോടതിയുടെ പുതിയ വിധി സി.പി.എമ്മിനും സര്‍ക്കാരിനും അടുത്തൊന്നും രക്ഷപ്പെടാന്‍ കഴിയാത്തവിധത്തിലുള്ള കുരുക്കാണ ്‌സൃഷ്ടിച്ചിരിക്കുന്നത്.

Chandrika Web: