X

കത്ത് വിവാദത്തില്‍ യുദ്ധക്കളമായി മാറി തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ യുദ്ധക്കളമായി മാറി തിരുവനന്തപുരം കോര്‍പ്പറേഷന്‍. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയാണ്.

യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണഗ്രസ് തുടങ്ങി നിരവധി പ്രവര്‍ത്തകരാണ് കോര്‍പറേഷന്‍ കവാടത്തില്‍ പ്രതിഷേധിക്കുന്നത്.സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വിവിധ പ്രവര്‍ത്തകര്‍ക്ക് സാരമായ പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.മേയര്‍ രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

web desk 3: