X
    Categories: indiaNews

സാമ്പത്തിക സംവരണവിധി: ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്തതെന്ന്‌ ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഭട്ടും

‘സാമ്പത്തികപിന്നാക്കാവസ്ഥയാണ് ഈ ഭരണഘടനാ ഭേദഗതിയുടെ അന്തസ്സത്ത. അതുകൊണ്ടുതന്നെ ഇത് ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിന് എതിരാണ്.പട്ടികവിഭാഗക്കാരെയും പിന്നാക്കവിഭാഗക്കാരെയും ഒഴിവാക്കിയത് ഭരണഘടനാപരമായി അനുവദനീയമല്ലാത്തതാണ്.’ ജസ്റ്റിസ് രവീന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടു.

ഈ വാദത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിതും അംഗീകരിച്ചതോടെ രണ്ടിനെതിരെ മൂന്ന് എന്ന തോതിലാണ് വിധി അംഗീകരിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് അടക്കം അഞ്ചുപേരടങ്ങുന്ന ഭരണഘടനാബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ‘ ജസ്റ്റിസ് ഭട്ടിന്റെ നിഗമനത്തോട് ഞാന്‍ അനുകൂലിക്കുന്നു’എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

web desk 3: