X

മുന്നാക്ക സംവരണം; സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നത്: പി.കെ കുഞ്ഞാലിക്കുട്ടി

മുന്നോക്ക സംവരണ വിഷയത്തില്‍ സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായം വേണം.പക്ഷെ സംവരണത്തില്‍ കൊണ്ട് വരുമ്പോള്‍ സാമൂഹ്യ നീതിയെ ബാധിക്കും.പിന്നാക്കം നില്‍ക്കുന്നവരുടെ അവസരം കുറയുമെന്നും ജാതീയ സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഗവര്‍ണറുടെ നിലപാടിലും അദ്ദേഹം അഭിപ്രായം പങ്കുവെച്ചു.ഗവര്‍ണറുടെ നടപടി വളരെ മോശമാണെന്നും മാധ്യമ വിലക്ക് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ ഗവര്‍ണര്‍മാരുടെ ഈ ഏകാധിപത്യപരമായ നടപടി ഒരു സംസ്ഥാനത്ത് മാത്രമല്ലെന്നും തമിഴ്‌നാട് ഉള്‍പ്പെടെ മറ്റുള്ളയിടങ്ങളിലും ഇത് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ പരക്കെ എതിര്‍ക്കപ്പെടുമെന്നും ഇതെന്താണ് എന്ന് പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

web desk 3: