X

തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം വിതുര കല്ലാര്‍ വട്ടക്കയത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു.  ഭീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ 5 പേരടങ്ങുന്ന സംഘത്തിലെ രണ്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിനു പോയ ഇവര്‍ കല്ലാറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.രാവിലെയോടെ എത്തിയ സംഘമാണ് അപകടത്തില്‍ പെട്ടത്.

 

 

web desk 3: