X

മുനീറിനെ വേട്ടയാടുന്നവര്‍ എം.എ ബേബിയെ തള്ളിപറയുമോ?;ഷാഫി ചാലിയം

കാഞ്ഞങ്ങാട്: ജെന്‍ട്രല്‍ ന്യൂട്രല്‍ ചര്‍ച്ചകള്‍ക്കിടയില്‍ എം.എസ്.എഫ് വേര് സമാപന സമ്മേളനത്തിലുള്ള പ്രസ്താവനയുടെ പേരില്‍ ഡോ.എം.കെ മുനീറിനെ വേട്ടയാടുന്ന സി.പി.എം അടക്കമുള്ളവര്‍ എം.എ ബേബിയെ തള്ളി പറയുമോയെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത യുറോപ്യന്‍ പത്രപ്രവര്‍ത്തക മേരി ഗബ്രിയേല്‍ കാറല്‍ മാര്‍ക്സിനെ ഇതി വൃത്തമാക്കി ‘ലൗ ആന്റ് ക്യാപ്പിറ്റല്‍’ എന്ന പുസ്തകം എഴുതിയിരുന്നു. അതിന്റെ മലയാള പരിഭാഷ പുസ്തകത്തില്‍ മേരി ഗബ്രിയേലിനെ വാനോളം വാഴ്ത്തി മുഖവുര എഴുതിയത് എം.എ ബേബിയാണ്. ഈ പുസ്തകത്തില്‍ മാര്‍ക്സിന് വേലക്കാരിയുമായുള്ള ബന്ധം, അവിഹിത ഗര്‍ഭം, കുഞ്ഞ് ജനിച്ചത്, പിതൃത്ത്വം നിഷേധിച്ചത് എല്ലാമുണ്ട്. കാറല്‍ മാക്സിനെതിരെ മുനീര്‍ പറഞ്ഞത് മാര്‍ക്സിനെക്കുറിച്ചുള്ള ചരിത്രകാരന്മാരുടെ പരാമര്‍ശങ്ങളാണ്.

അടുത്ത കാലങ്ങളില്‍ എസ്.എഫ്.ഐ കാംപസുകളില്‍ കൊണ്ടു വന്ന ആശയങ്ങളൊക്കെ ധാര്‍മ്മികതക്കും സാദാചാര വിശുദ്ധിക്കും നിരക്കാത്തതാണ്. ആണ്‍ പെണ്‍ വിത്യാസമില്ലാതെ പരസ്പരം ചുംബിച്ചാണ് സഹപാഠി സ്‌നേഹം നടത്തേണ്ടതെന്നാണ് എസ്.എഫ്.ഐ നയം. ‘ആഗോള സ്വയംഭോഗ ദിനം’ പോലും അവര്‍ കാംപസുകളില്‍ പരസ്യമായി ആചരിക്കുന്നു. മാന്യമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികള്‍ ഇത്തരം സദസ്സുകളില്‍പ്പെട്ടാലുള്ള ദുര്‍ഗതിയാണ് മുനീര്‍ എം.എസ്.എഫ് വേദിയില്‍ ചൂണ്ടിക്കാട്ടിയത്.

എസ്.എഫ്.ഐ കൊണ്ടു വന്ന ആശയങ്ങളൊക്കെ ഇങ്ങനെയുള്ളതാണ്. ഇതെല്ലാം സദാചാര വിശുദ്ധിക്ക് നിരക്കാത്തതാണ്. തിരുവനന്തപുരം ലോ കോളേജ് ക്യാംപസുകളിലടക്കം മൃഗങ്ങളുടെ ലൈംഗീകത ചിത്രങ്ങളാണ് ഫ്ളക്സായി വെച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഇവരുടെ സംസ്‌കാരം വിലയിരുത്താവുന്നതാണ്. അപക്വമായ പ്രായത്തില്‍ ഇത്തരം വികലമായ അമിത സ്വാതന്ത്ര്യം ആവശ്യ പ്പെടുന്ന എസ്.എഫ്.ഐ രാഷ്ട്രമീമാംസ മാറ്റി വെച്ച് കാമ രാഷ്ട്രീയത്തിലേക്കാണ് കുട്ടികളെ കൊണ്ട് പോകുന്നത്. ജെന്‍ട്രല്‍ ന്യൂട്രാലിറ്റി സ്‌കൂളുകളില്‍ നടപ്പിലാക്കുന്നത് വസ്ത്രം മാത്രം അവലംബമാക്കിയാവരുത്. കരിക്കുലം കമ്മിറ്റിയു ടെ ശുപാര്‍ശകള്‍ നടപ്പിലാക്കും മുമ്പ് സമഗ്ര ചര്‍ച്ചകള്‍ നടക്കണം. മത സംഘടനകള്‍ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും ഷാഫി ചൂണ്ടിക്കാട്ടി.

web desk 3: