X

ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം ; ചരിത്രനേട്ടത്തിന് ഇന്ത്യയുടെ പ്രഗ്നാനന്ദ

ഫിഡെ ചെസ് ലോകകപ്പിന്‍റെ ഫൈനലിന് ഇന്ന് തുടക്കമാകും .ഇന്ത്യയുടെ ആര്‍.പ്രഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാൾസനുമായി മത്സരിക്കും വൈകീട്ട് 4.15നാണ് മത്സരം തുടങ്ങുക.ചെസ് ഇതിഹാസം ബോബി ഫിഷറിനും മാഗ്നസ് കാള്‍സണും ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്നാനന്ദ.നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെയും സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയും അട്ടിമറിച്ചാണ് പ്രഗ്നാനന്ദക്ക്   ഫൈനലിൽ എത്തിയത്.2022ൽ എഫ്‌ടിഎക്സ് ക്രിപ്റ്റോ കപ്പിൽ കാൾസനെ തുടര്‍ച്ചയായി മൂന്ന് തവണ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലായിരിക്കും പ്രഗ്നാനന്ദ മത്സരത്തിന് ഇറങ്ങുക.

webdesk15: