X

പാലക്കാട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ ആണ് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊട്ടേക്കാട് ഭാഗത്തു നിന്ന് കാണാതായ യുവാക്കളുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

webdesk14: