X

തിക്കിലും തിരക്കിലുപ്പെട്ട് വീര്‍പ്പുമുട്ടി ഒപ്പന ആസ്വാദകര്‍

സഹീലു റഹ്മാന്‍. എം

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിക്കിലും തിരക്കിലുപ്പെട്ട് വീര്‍പ്പുമുട്ടി കാഴ്ചക്കാര്‍. മാപ്പിള കലയായ ഒപ്പന കാണാന്‍ വന്നവര്‍ ശരിക്കും വിയര്‍ത്തു. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടന്ന ഒപ്പന മത്സരം കാണാന്‍ എത്തിയവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ആവശ്യമായ രീതിയില്‍ വേദി സജ്ജീകരിക്കാത്തത് സംഘാടകരുടെ വീഴ്ചയാണെന്നാണ് കാണികളില്‍ നിന്നും വിമര്‍ശനം ഉയരുന്നത്. പലരും വലിയ ആഗ്രഹത്തില്‍ കാണാനെത്തിയ ഒപ്പന ഈ അവസ്ഥ കാരണം മടങ്ങിപോയി.

 

ഇത്രയും ജനപ്രീതി ഉള്ള ഇനം ചെറിയ വേദിയിലേക്ക് മാറ്റിയതാണ് ഈ സാഹചര്യത്തിന് കാരണമായത്. കുഞ്ഞുങ്ങളും അമ്മമാരും പരിപാടി കഴിഞ്ഞ് പുറത്തുപ്പോകാന്‍ പാടുപ്പെട്ടു. കലാപ്രതിഭകളും കൂടെ വന്ന രക്ഷിതാക്കളും വേദിയില്‍ നിന്നും പുറത്തിറങ്ങാന്‍ ശരിക്കും പാടുപ്പെട്ടു. വേദിയില്‍ പലയിടത്തും പൊലീസ് ഉണ്ടായിരുന്നിട്ടും സാഹചര്യം നിയന്ത്രണാധീതമായിരുന്നു.

 

അതേസമയം കാണികള്‍ക്ക് വേണ്ട സൗകര്യമൊരുക്കാതെ സംഘാടകര്‍. മറ്റ് പല വേദികളിലെയും അവസ്ഥ ഇതുതന്നെയാണ്. കൃത്യസമയങ്ങളില്‍ ഇനങ്ങള്‍ തുടങ്ങാത്തതും മത്സരാര്‍ത്ഥികളില്‍ ആശങ്ക ഉണര്‍ത്തുന്നു.

webdesk14: