തിരുവനന്തപുരം ജില്ലാ ടീമിന്റെ ആധിപത്യം തുടരുകയാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍. നിലവില്‍ 1297 പോയിന്റ് നേടി ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം.
തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. അത്‌ലറ്റിക്‌സ് ഇനങ്ങളിലെ മികച്ച പ്രകടനമാണ് പാലക്കാടിനെ മുന്നിലെത്തിച്ചത് അത്‌ലറ്റിക്‌സില്‍ 113 പോയിന്റുമായി ഒന്നാമതും, നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം 76 പോയിന്റുമായി രണ്ടാമതുമാണ്.
സ്‌കൂള്‍ തലത്തില്‍ എച്ച്.എസ്. മുണ്ടൂര്‍ 29 പോയിന്റോടെ ഒന്നാമതും, നാവമുകുന്ദ തിരുനാവായ 25 പോയിന്റോടെ രണ്ടാമതുമാണ്. അത്‌ലറ്റിക്‌സിലെ മൂന്നാം ദിവസമായ ഇന്ന് 21 ഫൈനല്‍ മത്സരങ്ങള്‍ നടക്കും. 200 മീറ്റര്‍ ഫൈനലുകളും 4ണ്മ100 മീറ്റര്‍ റിലേ ഫൈനലുകളും ഇന്ന് അരങ്ങേറും.